നിലമേൽ നാദം ക്ലബ്ബ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ സൗജന്യ കലാപരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും, പ്രതിഭ സംഗമവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.

ക്ലബ്ബ് പ്രസിഡന്റ് റിയാസ് ഖാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷൈജു.എസ് സ്വാഗതം പറഞ്ഞു. കോ-ഓർഡിനേറ്റർ ത്വാഹ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.എസ്. സലീന, പഞ്ചായത്ത് അംഗം അഡ്വ. നിയാസ് മാറ്റാപ്പള്ളി, രക്ഷാധികാരി എൻ. നിജു, നാദം ഗ്രന്ഥശാല പ്രസിഡന്റ് എ.എൻ. ഷാനവാസ്, വനിതാവേദി പ്രസിഡന്റ് ഇസ്ലാബീഗം എന്നിവർ ആശംസകൾ നേർന്നു. ജുനിത കൃതജ്ഞത രേഖപ്പെടുത്തി.

നിലമേൽ നാദം ക്ലബ്ബ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ സൗജന്യ കലാപരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും, പ്രതിഭ സംഗമവും സംഘടിപ്പിച്ചു.