വരയറ പാട്ടുപുരയിൽ ശ്രീ കുമാരി ദേവീക്ഷേത്രം പുന:പ്രതിഷ്ഠ മഹോത്സവം 2025 ജൂലൈ 4.5 (1200 മിഥുനം 20,21) വെള്ളി, ശനി തീയതികളിൽ നടക്കും.

രാവിലെ 5 മണിയ്ക്ക് പള്ളിയുണർത്താൽ, നട തുറക്കൽ, നിർമ്മാല്യ ദർശനം, അഭിഷേകം. 6 ന് മഹഗണപതി ഹോമം, 1ന് ഉഷപൂജ, 8 ന് ഭാഗവത പാരായണം, 10.30 ന് കഞ്ഞി സദ്യ, വൈകുന്നേരം 5 മണിക്ക് നടതുറക്കൽ 6.45 ന് ദീപാരാധന, രാത്രി 7 ന് അത്താഴ പൂജ, 7.15 ന് കൈകൊട്ടി കളി (അവതരണം: ചിലമ്പ് കലസമിതി, ആൽത്തമൂട്), രാത്രി 8 ന് നട അടയ്ക്കൽ.

രാവിലെ 5.30 ന് നട തുറന്ന് ശേഷം പള്ളിയുണർത്താൽ ഉഷപൂജ, ഗണപതി ഹോമം എന്നീ ചടങ്ങുകൾ നടക്കും. 8 ന് ഭാഗവത പാരായണം,8.15 ന് സമൂഹ പൊങ്കാല
(പങ്കെടുക്കുന്ന ഭക്തജനങ്ങളിൽ നിന്നും ഞറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന മൂന്ന് ഭാഗ്ശാലികൾക്ക് സെറ്റ് സാരി സമ്മാനമായി നൽകുന്നു.),8.30 ന് കലശ പൂജ, 9 ന് കലശാഭിഷേകം, 10 ന് നൂറുംപാലും, 11.30 ന് നട അടയ്ക്കൽ12 മണി മുതൽ അന്നദാനം
(സമർപ്പണം പ്രദീപ്‌ പള്ളിയമ്പലം, സുരേഷ് കൈലാസം, കോട്ടപ്പുറം),

വൈകുന്നേരം 5 മണിക്ക് നട തുറക്കൽ, 5.15 ന് എഴുന്നള്ളത്ത്, (ഊരുചുറ്റൽ ക്ഷേത്ര സന്നിധിയിൽ നിന്നും ദേവിയുടെ ഉടവാൾ വഹിച്ചുകൊണ്ട് കൊച്ചാറ്റുപുറം അപ്പൂപ്പൻ കാവ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നു), 5.45 ഘോഷയാത്ര (ആറ്റുപുറം ഗുരുമന്ദിരത്തിൽ നിന്നും ചെണ്ട മേളത്തിന്റെയും, മുത്തുകുടകളുടെയും, ബാലികമാരുടെ താലപ്പൊലിയും, വിളക്കും പഞ്ചമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി അപ്പുപ്പൻ കാവിൽ എത്തിച്ചേരുന്നു. അവിടെ നിന്നും ദേവിയുടെ ഉടവാളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര തിരികെ ദേവീ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്നു.തുടർന്ന് ദീപാരാധന നടക്കും.രാത്രി 7 മണി മുതൽ ട്രാക്ക് ഗാനമേള അവതരണം RIDHAM MUSIC, KOLLAM,8 ന് അത്താഴപൂജ, 8.30 ന് നട അടയ്ക്കൽ.ക്ഷേത്ര ചടങ്ങുകളിലും എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്ര ഭാരവാഹികളായ സുഭാഷ് വി, ചിറയിൻകീഴ് (പ്രസിഡന്റ്‌ ),പ്രിൻസ് (സെക്രട്ടറി ), ബിന്ദു കെ കായിക്കര (ട്രഷറർ ) വൈസ് പ്രസിഡന്റ്‌ ജൂലിയറ്റ് (ഹണി) ചവർകോട്,ജോയിന്റ് സെക്രട്ടറി
റാംചന്ത്, കായിക്കര എന്നിവർ അറിയിച്ചു.ക്ഷേത്ര രക്ഷാധികാരി രാജു വി, കടയ്ക്കൽ
മേൽശാന്തി ശ്രീ ഷാജി ഹരിദാസ്, വെഞ്ഞാറമൂട്