Category: HELTH

പുലയനാര്‍കോട്ട, കുറ്റ്യാടി ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍: 48 കോടിയുടെ ഭരണാനുമതി

പുലയനാര്കോട്ട നെഞ്ചുരോഗ ആശുപത്രിയിലും കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പുതിയ കെട്ടിടങ്ങള് നിര്മ്മിക്കുന്നതിന് 47.93 കോടി രൂപയുടെ നബാര്ഡ് ധനസഹായത്തിന് ഭരണാനുമതി നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഇതില് 7.19 കോടി സംസ്ഥാന വിഹിതമാണ്. പുലയനാര്കോട്ട നെഞ്ചുരോഗ ആശുപത്രിയ്ക്ക്…

കനിവ് 108: പുതിയ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി ആംബുലൻസുകൾ വിന്യസിക്കും: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ കനിവ് 108 ആംബുലൻസുകളുടെ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ക്രമീകരണം ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അപകടങ്ങൾ കൂടുതലായി നടക്കുന്ന പുതിയ ബ്ലാക്ക് സ്പോട്ടുകൾ മോട്ടോർ വാഹനവകുപ്പിന്റെ സഹായത്തോടെ കണ്ടെത്തി ആവശ്യമായ സ്ഥലങ്ങൾക്ക് സമീപം 108 ആംബുലൻസ് സേവനം പുന:ക്രമീകരിക്കും.…

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജനുവരി മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ…

ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ ഹെൽത്ത് കാർഡും ശുചിത്വവും പരിശോധിക്കും

ഫെബ്രുവരി ഒന്നുമുതൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കും. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനകളുടെ ഭാഗമാകും. പൊതുജനാരോഗ്യം മുൻനിർത്തി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യ…

ഫെബ്രുവരി 1 മുതല്‍ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത്‌ കാര്‍ഡ് നിര്‍ബന്ധം

എല്ലാ ഭക്ഷണ സ്ഥാപനങ്ങളും ഹൈജീന്‍ റേറ്റിംഗ് എടുക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത്…

നട്ടെല്ലിന്റെ വളവ്‌ മാറ്റുന്ന ശസ്‌ത്രക്രിയ ഇനി തിരുവനന്തപുരം മെഡി. കോളേജ്‌ ആശുപത്രിയിലും; സർക്കാർ മേഖലയിൽ ആദ്യം.

സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികൾക്ക് സ്‌പൈൻ സ്‌കോളിയോസിസ് ശസ്‌ത്രക്രിയയ്‌ക്ക്‌ സർക്കാർ മേഖലയിൽ ആദ്യമായി സംവിധാനം ഒരുങ്ങുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഓർത്തോപീഡിക് വിഭാഗത്തിലാണ്‌ പ്രത്യേക സംവിധാനമൊരുക്കുക. നട്ടെല്ലിന്റെ വളവ് ശസ്‌‌ത്രക്രിയയിലൂടെ നേരയാക്കുന്നതാണ് സ്‌പൈൻ സ്‌കോളിയോസിസ് ശസ്‌‌ത്രക്രിയ. സ്വകാര്യ…

ഡെന്റിസ്ട്രി @ 2030 വിഷനറി ഡോക്യുമെന്റ് ദന്തചികിത്സാ മേഖലയുടെ സമഗ്ര വികസന രേഖ

ഡെന്റൽ കൗൺസിലിന്റെ ആജീവനാന്ത പുരസ്‌കാരദാനവും ഡെന്റിസ്ട്രി @ 2030 വിഷനറി ഡോക്യുമെന്റ് പ്രകാശനവും നടത്തി കേരള ഡെന്റൽ കൗൺസിലിന്റെ ഡെന്റിസ്ട്രി @ 2030 വിഷനറി ഡോക്യുമെന്റിലെ ആശയങ്ങൾ ദന്ത ചികിത്സാ മേഖലയുടെ സമഗ്ര വികസന രേഖയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.…

കുഷ്ഠരോഗ നിര്‍മ്മാര്‍ജനം : അശ്വമേധം ക്യാംപയിന് തുടക്കമായി

കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് അശ്വമേധം ക്യാംപയിനുമായി ആരോഗ്യ വകുപ്പ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്‌. ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി പൂര്‍ണമായും കുഷ്ഠരോഗത്തില്‍ നിന്നും മുക്തി നേടുകയാണ് ലക്ഷ്യം. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കൃത്യമായ വിവരം…

വിര നശീകരണ ഗുളികയ്ക്കെതിരെ വ്യാജപ്രചരണം: നിയമ നടപടിയിലേക്ക് ആരോഗ്യ വകുപ്പ്

ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന വിര നശീകരണ ഗുളികയുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം ആരോഗ്യ വകുപ്പ് ഡയറക്ടർ പോലീസിൽ പരാതി നൽകി. പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ശക്തമായ…

ആയുഷ് മേഖലയിൽ കൂടുതൽ ആശുപത്രികളിൽ ഇ ഹോസ്‌പിറ്റൽ സംവിധാനം: മന്ത്രി വീണാ ജോർജ്

ആയുഷ് മേഖലയിൽ കൂടുതൽ ആശുപത്രികളിൽ ഇ ഹോസ്‌പിറ്റൽ സംവിധാനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജനങ്ങൾക്ക് ഓൺലൈൻ ബുക്കിംഗ് സംവിധാനം വഴി ഈ ആശുപത്രികളിൽ വളരെ എളുപ്പത്തിൽ അപ്പോയിന്റ്‌മെന്റ് എടുക്കാൻ കഴിയും. ആശുപത്രികളിൽ ക്യൂ നിൽക്കാതെ സെൽഫ് രജിസ്‌ട്രേഷൻ…