Category: ELECTION

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: സുരക്ഷയൊരുക്കാന്‍ 41,976 പൊലീസ് ഉദ്യോഗസ്ഥര്‍.

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധയിടങ്ങളിലായി 41,976 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് 4 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കാസര്‍കോഡ്, തൃശൂര്‍, പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിലാണ് നിരോധനാജ്ഞ. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി വന്‍ സുരക്ഷാക്രമീകരണങ്ങളാണ്…

കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോൾ അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടർമാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ എങ്ങനെയാണ് വോട്ട് ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.…

ലോക്‌സഭ തിരഞ്ഞെടുപ്പ്പഴുതുകളില്ലാത്ത അവസാനഘട്ട തയ്യാറെടുപ്പുകള്‍ – കൊല്ലം ജില്ലാ കലക്ടര്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായ അന്തിമഘട്ടതയ്യാറെടുപ്പുകള്‍ പഴുതുകളില്ലാതെ പുരോഗമിക്കുന്നുവെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. വോട്ടിംഗ് ദിനത്തിന് മുമ്പ് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ചേമ്പറില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ വിശദീകരിച്ചു. ഏപ്രില്‍ 25 മുതല്‍ നടത്തേണ്ട…

കൊല്ലം ജില്ലയിൽ തിരഞ്ഞെടുപ്പ് നിരീക്ഷകർ സുരക്ഷാ പരിശോധന നടത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായ സുരക്ഷാ പരിശോധന നടത്തി തിരഞ്ഞെടുപ്പ് നിരീക്ഷകർ. സെയിന്റ് അലോഷ്യസ് സ്കൂളിലെ സ്ട്രോംഗ് റൂമുകളുടെ പരിശോധനയാണ് പ്രാഥമികമായി നടത്തിയത്. പോളിംഗ് കഴിഞ്ഞ് ഒരു മാസ കാലയളവോളം വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് യന്ത്രങ്ങൾ അതീവ സുരക്ഷയിലാണ് സൂക്ഷിക്കുന്നത്. അതിനുള്ള സംവിധാനങ്ങൾ…

പ്രിയനായകന് ചടമംഗലത്തിൻ്റെ ഹൃദയ വഴികളിൽ ഉജ്വലവരവേൽപ്പ്

കടയ്ക്കൽ : കൈ കൊട്ടിക്കളികളും ചെണ്ടമേളങ്ങളും നാടൻ കലാരൂപങ്ങളുമായി പ്രിയനായകന് ചടമംഗലത്തിൻ്റെ ഹൃദയ വഴികളിൽ ഉജ്വല വരവേൽപ്പ് .നിലമേൽ, ഇട്ടിവ,കുമ്മിൾ,ചിതറ മേഖലകളിലായിരുന്നു ചൊവ്വാഴ്ച എം മുകേഷിൻ്റെ പര്യടനം. രാവിലെ 9 ന് നിലമേൽ മുരുക്കുമണിലായിരുന്നു ആദ്യ സ്വീകരണം വിവിധ സ്വീകരണ കേന്ദ്രങ്ങളിലൂടെ…

നൂറ്റിയാറാം വയസ്സില്‍ സ്വന്തം വീട്ടിൽ വോട്ട് ചെയ്യാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ഇടുക്കി നീലിവയല്‍ വെട്ടിക്കാവുങ്കല്‍ സ്വദേശിയായ കുഞ്ഞമ്മ

നൂറ്റിയാറാം വയസ്സില്‍ സ്വന്തം വീട്ടിൽ വോട്ട് ചെയ്യാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ഇടുക്കി നീലിവയല്‍ വെട്ടിക്കാവുങ്കല്‍ സ്വദേശിയായ കുഞ്ഞമ്മ. 85 വയസ്‌ പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷിയുള്ളവർക്കും അവരവരുടെ വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന ‘വീട്ടില്‍ നിന്നും വോട്ട്’ (ഹോം വോട്ടിങ്)…

തിരഞ്ഞെടുപ്പ് ബോധവൽക്കരണംസൗഹൃദ വടംവലിയിൽ പോലീസ് ജേതാക്കൾ

എല്ലാവരെയും വോട്ട് ജയിക്കുക എന്ന ലക്ഷ്യത്തോടെ സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗഹൃദവടംവലി മത്സരം ആവേശമായി. പേരിലെ ‘സൗഹൃദം’വിട്ട് പൊരുതിയപ്പോൾ കേരള പോലീസിന് വിജയം. അഡീഷണൽ എസ്പി സുൽഫിക്കർ നയിച്ച ടീമാണ് ജില്ലാ കളക്ടർ എൻ ദേവീദാസ് നയിച്ച റവന്യൂ വകുപ്പ് ടീമിനെ…

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്‌ കേസ്; എം സ്വരാജിന്റെ ഹർജിയിൽ വിധി വ്യാഴാഴ്ച

കൊച്ചി : തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത്‌ എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും. ജസ്റ്റിസ് പി ജി അജിത്കുമാറാണ് ഹർജി പരിഗണിക്കുന്നത്. മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടിയതിനാൽ…

സ്ഥാനാർഥിയെക്കുറിച്ചറിയാം കെ വൈ സി ആപ്പിലൂടെ

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെക്കുറിച്ച് കൂടുതൽ അറിയാൻ വോട്ടർമാർക്ക് കെവൈസി (നോ യുവർ കാൻഡിഡേറ്റ്) ആപ്പ് ഉപയോഗിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പാക്കുക, ജനപ്രതിനിധിയാവാൻ പോകുന്ന വ്യക്തിയെക്കുറിച്ച് ശരിയായ തീരുമാനം…

കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ചട്ടപ്രകാരം യോഗ്യത നേടിയ 12 സ്ഥാനാര്‍ഥികളുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്

കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ചട്ടപ്രകാരം യോഗ്യത നേടിയ 12 സ്ഥാനാര്‍ഥികളുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി കഴിഞ്ഞുള്ള കണക്കാണിത്. ഓരോരുത്തര്‍ക്കുമുള്ള മത്സരചിഹ്നം അനുവദിച്ചതായും വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും :ജി.കൃഷ്ണകുമാര്‍ (ബി.ജെ.പി) -താമര, എന്‍.കെ.…