Author: DailyVoice Editor

നിലമേൽ CHC യിലേക്ക് നാദം ക്ലബ് പാലിയേറ്റ് ഉപകരണങ്ങൾ നൽകി.

നിലമേൽ നാദം ആർട്സ് & സ്പോർട്സ് ക്ലബ്ബ് നിലമേൽ CHC പാലിയേറ്റീവ് കെയർ യൂണിറ്റിന് വേണ്ടി 2 ഫോൾഡിങ് ബെഡും 1 വീൽ ചെയ്റും 1 എയർ ബെഡും കൈമാറി. പാലിയേറ്റീവ് ഇൻചാർജ് Dr. ആര്യ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുനിൽ, ആദർശ്,…

നവോദയ സാംസ്‌കാരിക സമിതി ചികിത്സ സഹായം കൈമാറി

നവോദയ സാംസ്‌കാരിക സമിതി ദമ്മാം അൽ ഹസ്സ ഏരിയയിലെ നവോദയ പ്രവർത്തകനായിരുന്ന ചിതറ ബൗണ്ടർമുക്ക് നെല്ലിക്കുന്നുംപുറം സ്വദേശി സലീം ദാവൂദിനാണ് സഹായം കൈമാറിയത്. അല്ഹസ്സയിൽ വെച്ചുണ്ടായ അപകടത്തെ തുടർന്ന് ശരീരത്തിന്റെ ഒരുഭാഗം തളർന്നു വീട്ടിൽ ഫിസിയോതെറാപ്പിയുമായി ചികിത്സയിൽ ആണ് സലീം ഇന്ന്…

കെ.എസ്.ആർ.ടി.സി യാത്ര ഫ്യുവൽസ് ഇനി വികാസ് ഭവനിലും

കെ.എസ്.ആർ.ടി.സി യാത്ര ഫ്യുവൽസിന്റെ 13-ാമത് ഔട്ട്‌ലെറ്റ് തിരുവനന്തപുരം വികാസ്ഭവൻ ഡിപ്പോയിൽ പ്രവർത്തനം ആരംഭിച്ചു. കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് വിവിധ സ്ഥലങ്ങളിൽ യാത്ര ഫ്യുവൽസ് ഔട്ട് ലെറ്റുകൾ സ്ഥാപിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു. വികാസ് ഭവൻ…

അധ്യാപകരുടെ തസ്തിക നിർണയ നടപടികൾ അവസാനഘട്ടത്തിൽ

അധ്യാപകരുടെ തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 2022-23 അധ്യയന വർഷത്തെ അധിക തസ്തിക ഒഴികെയുള്ള തസ്തികകളുടെ തസ്തികനിർണയ നടപടികൾ പൂർത്തിയായിട്ടുണ്ട്. 2022-23 അധ്യയന വർഷത്തെ…

വൈഗ അഗ്രിഹാക്ക് ’23 – രജിസ്‌ട്രേഷൻ ആരംഭിച്ചു

കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ – അഗ്രിഹാക്കത്തോൺ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പൊതുജനങ്ങൾ (പ്രൊഫഷണലുകൾ, കർഷകർ) എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന കാർഷിക രംഗത്തെ ഏറ്റവും വലിയ ഹാക്കത്തോൺ ആണ് വൈഗ അഗ്രി ഹാക്ക് 23.…

‘തൊഴിലരങ്ങത്തേക്ക്’ പദ്ധതി: ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 6)

സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക എന്ന ലക്ഷ്യത്തൊടെ ആവിഷ്കരിച്ച ‘തൊഴിലരങ്ങത്തേക്ക്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 6) വൈകീട്ട് 4.30നു തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. എംപ്ലോയ്മെന്റ് ഡയറക്ടർ വീണ…

മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ (58) അന്തരിച്ചു.

അസുഖ ബാധിതയായി ചികിത്സയിലായിരുന്ന മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ (58) അന്തരിച്ചു മഹിളാ അസോസിയേഷൻ പത്തനംതിട്ട ഏരിയാ ജോയിന്റ് സെക്രട്ടറിയും സിപിഎം മൈലപ്ര ലോക്കൽ കമ്മിറ്റിയംഗവുമാണ്. നാല് തവണ മൈലപ്ര ഗ്രാമ പഞ്ചായത്തംഗവുമായിരുന്നു. ഭർത്താവ്: മൈലപ്ര മാധവവിലാസത്തിൽ എൻ. ആർ…

കൊല്ലത്തെ തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പദ്ധതി പൂർത്തീകരണത്തിലേക്ക്

കൊല്ലത്തെ തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പദ്ധതി പൂർത്തീകരണത്തിലേക്ക്. കടൽ കാഴ്ചകളും,അസ്തമയവും , തുറമുഖവും വിസ്മയക്കാഴ്ചകൾ സമ്മാനിക്കുന്ന തങ്കശ്ശേരിയിൽ ഒട്ടനവധി വൈവിധ്യങ്ങളായ പദ്ധതികളാണ് നിർമ്മാണം പൂർത്തീകരിച്ചു വരുന്നത്. കൊല്ലം ലൈറ്റ് ഹൗസിനോട് ചേർന്ന് തുറമുഖ വകുപ്പിന്റെ നിർമ്മാണ ചുമതലയിൽ തങ്കശ്ശേരി പുലിമുട്ടിനടുത്ത്…

35-ാമത് ശാസ്ത്ര കോൺഗ്രസ് 10 മുതൽ

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റിന്റെ 35-ാം കേരള ശാസ്ത്ര കോൺഗ്രസ് ഫെബ്രുവരി 10 മുതൽ 14 വരെ ഇടുക്കി പീരുമേട് കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനീയറിങ്ങിൽ നടക്കും. നാനോ സയൻസ് ആൻഡ്…

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജനുവരി മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ…