Author: DailyVoice Editor

ഹരിത വിദ്യാലയം റിയാലിറ്റി ഷോ: നേട്ടത്തിന്‍റെ നെറുകെയിൽ കടയ്ക്കൽ GVHSS, സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം

പൊതു വിദ്യാഭ്യാസ മികവുകൾ കണ്ടെത്തുന്നതിനുള്ള സംസ്ഥാനതലത്തിലെ ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം നേടി കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിന്റെ പാ​ഠ്യ​പാ​ഠ്യേ​ത​ര രംഗങ്ങളിലെ മികച്ച പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്.സ്കൂളുകളുടെ അടിസ്ഥാന സൗകര്യം സാമൂഹിക പങ്കാളിത്തം…

സംരംഭകരുടെ പരാതി പരിഹാര പോർട്ടലിനു തുടക്കമായി

സംരംഭകത്വവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംരംഭകരുടെ പരാതി പരിഹാര പോർട്ടലിനു തുടക്കമായി. ഓൺലൈനായി പ്രവർത്തിക്കുന്ന പരാതി പരിഹാര പോർട്ടലിൽ പരാതി ലഭിച്ചാൽ 30 ദിവസത്തിനകം പരിഹാരം ഉറപ്പുവരുത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ മന്ത്രി പി.…

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പുത്തൻ സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്

* 500 കിടക്കകള്‍, 10 ഐസിയുകള്‍, 190 ഐസിയു കിടക്കകള്‍, 19 ഓപ്പറേഷന്‍ തീയറ്ററുകള്‍ കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് യാഥാർഥ്യമായി. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച പുതിയ ബ്ലോക്കില്‍ 6 സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.…

ഇടമലക്കുടിയിലെ വിദ്യാർഥിനികൾ നിയമസഭ കാണാനെത്തി

പഠന, വിനോദയാത്രയുടെ ഭാഗമായി ഇടമലക്കുടിയിൽനിന്നു വിദ്യാർഥിനികൾ നിയമസഭ സന്ദർശിച്ചു. സഭാ നടപടികൾ വീക്ഷിച്ച വിദ്യാർഥിനികൾ മുഖ്യമന്ത്രി പിണറായി വിജയനും പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനുമൊപ്പം കുശലം പറഞ്ഞും ഫോട്ടോയെടുത്തുമാണു മടങ്ങിയത്. പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ…

ഒരുക്കങ്ങളായി; ആറ്റുകാൽ പൊങ്കാലക്ക് സർക്കാർ ചെലവിടുന്നത് 8.40 കോടി

മാർച്ച് ഏഴിന് നടക്കുന്ന ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊങ്കാലയോട് അനുബന്ധിച്ച് നടത്തുന്ന നിരവധി ഉപ ഉത്സവങ്ങളിൽ ഭക്ഷ്യസുരക്ഷ, ഉച്ചഭാഷിണി ഉപയോഗം, റോഡ്…

ചടയമംഗലം കുരിയോട് വാഹനാപകടം രണ്ടു വിദ്യാർത്ഥികൾ മരിച്ചു

ചടയമംഗലം കുരിയോട് വാഹനാപകടം രണ്ടു വിദ്യാർത്ഥികൾ മരിച്ചു. ബൈക്കും, കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്, ബൈക്ക് യാത്രികരായ വിദ്യാർഥികളാണ് മരണപ്പെട്ടത്.പുനലൂർ ഐക്കരക്കോണം സ്വദേശി 19 വയസ്സുള്ള അഭിജിത്, പുനലൂർ കാട്ടൂർ സ്വദേശിനി 20 ശിഖ…

കുമ്മിൾ സമന്വയ ഗ്രന്ഥശാല വേനൽക്കാല പച്ചക്കറികൃഷി ആരംഭിച്ചു.

സമന്വയ ഗ്രന്ഥശാല, ആർട്സ് & സ്പോർട്സ് ക്ലബ്ബിലെ കാർഷിക സമിതി നേതൃത്വത്തിൽ കുമ്മിൾ ഏലായിൽ ആരംഭിച്ചു വേനൽക്കാല പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കെ.മധു ഉദ്ഘാടനം ചെയ്തു.

മങ്കാട് വായനശാല& ഗ്രന്ഥശാല 2022 വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും പ്രതിഭാസംഗമവും മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു

മങ്കാട് വായനശാല& ഗ്രന്ഥശാല 2022 വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും പ്രതിഭാസംഗമവും പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവും മലയാള ഭാഷ മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. SSLC, +2, വിദ്യാഭ്യാസ അവാർഡും ,വിവിധ എൻഡോവ്മെന്റുകളും,ബാലകലോത്സവ വിജയി കൾക്കുള്ള ഉപഹാരങ്ങളും, ജില്ലാ…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രതിഭാ പുരസ്‌ക്കാരംദാനവും സാംസ്കാരിക സന്ധ്യയും പ്രശസ്ത കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രതിഭാ പുരസ്‌ക്കാരംദാനവും സാംസ്കാരിക സന്ധ്യയും പ്രശസ്ത കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു . 26-02-2023 ഞായർ 4 മണിക്ക് കടയ്ക്കൽ ബസ്റ്റാന്റിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ്‌ എസ് വിക്രമൻ അധ്യക്ഷനായിരുന്നു. ബാങ്ക് വൈസ്…

കടയ്ക്കൽ തിരുവാതിര വേദിയിലെ സാഹിത്യ സദസ്സ് കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.

കടയ്ക്കൽ തിരുവാതിര വേദിയിൽ സാഹിത്യ സദസ്സ് കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. കേരളത്തിലെ യുവ കവികളുടെ സാന്നിധ്യംകൊണ്ട് ധന്യമായ വേദിയായിരുന്നു സാഹിത്യ സദസ്സ് ,മനുഷ്യ സ്നേഹത്തിന്റെ മാതൃകകൾ നല്ല കാട്ടിതന്ന് കവിതകൾ ആലപിച്ചുകൊണ്ട് മുരുകൻ കാട്ടാക്കട ഉൾപ്പെടെയുള്ള കവികൾ ആസ്വാദക…