കണ്ണൂര്‍: ബന്ധുക്കളെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ ജില്ലയിലെ പാട്യം പത്തായക്കുന്നിലാണ് നാടിനെ നടുക്കിയ സംഭവം. പത്തായക്കുന്ന് സ്വദേശി രഞ്ജിത്താണ് പിഞ്ച് കുഞ്ഞടക്കം മൂന്ന് പേരെ തീകൊളുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. സഹോദരന് രജീഷ്, ഭാര്യ സുബിന, മകന് ദക്ഷന് തേജ് എന്നിവരെയാണ് രഞ്ജിത്ത് തീകൊളുത്തിയത്.
പൊള്ളലേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രി വീട്ടിലെത്തിയ രഞ്ജിത്ത് മൂന്ന് പേരുടേയും ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. രജീഷും സുബിനയും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇവരുടെ ശരീരത്തിലേക്ക് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. സുബിനക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
അമ്മ നളിനി ഈ സമയം അടുക്കളയിലായിരുന്നു. വീട്ടില്‍ കുടുംബകലഹം പതിവായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്. രഞ്ജിത്ത് പതിവായി വീട്ടിലെത്തി ബഹളമുണ്ടാക്കുമായിരുന്നു എന്ന് അമ്മ പറയുന്നു. 47 കാരനായ രഞ്ജിത്ത് അവിവാഹിതനാണ്. തീയിട്ടതിനു ശേഷം രഞ്ജിത്ത് കിടപ്പുമുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു