വിനോദസഞ്ചാരികളെ വരവേൽക്കാൻ “സുന്ദരി’ഓട്ടോകൾ അണിഞ്ഞൊരുങ്ങി ഇനി സംസ്ഥാന നിരത്തിലുണ്ടാകും. സഞ്ചാരികളെ ആകർഷിക്കാൻ ആധുനികരീതിയിൽ രൂപകൽപ്പന ചെയ്‌ത ഈ സുന്ദരികൾ ടൂറിസം കേന്ദ്രങ്ങളിലേക്ക് വഴികാട്ടും. തൊഴിൽ, ​ഗതാ​ഗത വകുപ്പുകളുടെ സഹകരണത്തോടെ വിനോദസഞ്ചാര വകുപ്പ് നേതൃത്വത്തിലാണ്‌ ഓട്ടോ തൊഴിലാളികളെ ടൂറിസം അംബാസഡർമാരാക്കുന്ന പദ്ധതി നടപ്പാക്കുന്നത്‌. ഇതിന്‌ അടുത്തയാഴ്ച മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ യോ​ഗം ചേരും.

ടൂറിസം വകുപ്പ്‌ ജില്ലാ അടിസ്ഥാനത്തിൽ ഓട്ടോ തൊഴിലാളികളെ തെരഞ്ഞെടുത്ത് പ്രത്യേകം പരിശീലിപ്പിക്കും. പരിശീലനം വിജയകരമാക്കുന്നവരെ വിവിധ ടൂറിസം കേന്ദ്രങ്ങളിലും ന​ഗരങ്ങളിലും നിയോ​ഗിക്കും. വൈഫൈ, ടൂറിസം കേന്ദ്രങ്ങളിലെ വിവരങ്ങൾ, ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ എന്നിവ ഓട്ടോയിലുണ്ടാകും. നൂറുകണക്കിന് തൊഴിലാളികൾക്ക് പദ്ധതിയിലൂടെ ഉയർന്ന വരുമാനം ലഭിക്കും