സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 മേയ് 2 മുതൽ 11 വരെ കൊല്ലം ജില്ലയിലെ വിവിധ താലൂക്കുകൾ ആസ്ഥാനമാക്കി ബഹു. മന്ത്രിമാരുടെ നേതൃത്വത്തിൽ “കരുതലും കൈത്താങ്ങും” എന്ന പേരിൽ പരാതി പരിഹാര അദാലത്തുകൾ നടത്തുന്നു.
അദാലത്തിൽ പരിഗണിക്കുന്നതിനുളള പരാതികൾ 2023 ഏപ്രിൽ 1 മുതൽ 10 വരെയുളള പ്രവൃത്തിദിനങ്ങളിൽ താലൂക്കാഫീസുകളിലും, അക്ഷയകേന്ദ്രങ്ങളിലും, ഓൺലൈനായും സമർപ്പിക്കാവുന്നതാണ്.
പരാതികക്ഷിയുടെ പേര്, വിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ, (വാട്സ് ആപ്പ് നമ്പർ), ജില്ല, താലൂക്ക് എന്നിവ നിർബന്ധമായും പരാതിയിൽ ഉൾപ്പെടുത്തേണ്ടതാണ്.
www.karuthal.kerala.gov.in എന്ന വെബ് സൈറ്റിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
അദാലത്ത് കേന്ദ്രങ്ങളും അദാലത്ത് നടത്തുന്ന തീയതിയും
കൊല്ലം – മേയ് 2 ചൊവ്വ
കൊട്ടാരക്കര – മേയ് 4 വ്യാഴം
കരുനാഗപ്പളളി – മേയ് 6 ശനി
കുന്നത്തൂർ – മേയ് 8 തിങ്കൾ
പത്തനാപുരം – മേയ് 9 ചൊവ്വ
പുനലൂർ – മേയ് 11 വ്യാഴം
അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ….
- ഭൂമി സംബന്ധമായ വിഷയങ്ങള്‍ (അതിര്‍ത്തി നിര്‍ണ്ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം)
- സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍
- തണ്ണീര്‍ത്തട സംരക്ഷണം
- ക്ഷേമ പദ്ധികള്‍ (വിവാഹ/പഠന ധനസഹായം മുതലായവ)
- പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം
- സാമൂഹ്യ സുരക്ഷ പെന്‍ഷന്‍- കുടിശ്ശിക ലഭിക്കുക, പെന്‍ഷന്‍ അനുവദിക്കുക
- പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്ക്കരണം
- തെരുവ് നായ സംരക്ഷണം/ശല്യം
- അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്
- തെരുവുവിളക്കുകള്‍
- അതിര്‍ത്തി തര്‍ക്കങ്ങളും, വഴിതടസ്സപ്പെടുത്തലും
- വയോജന സംരക്ഷണം
- കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി)
- പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും, കുടിവെള്ളവും
- റേഷന്‍കാര്‍ഡ് (APL/BPL)(ചികിത്സാ ആവശ്യങ്ങള്‍ക്ക്)
- വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം
- വിവിധ സ്കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍
- വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം
- കൃഷിനാശത്തിനുള്ള സഹായങ്ങള്‍
- കര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്
- ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ
- മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ
- ശാരീരിക/ ബുദ്ധി/ മാനസിക വൈകല്യമുള്ളവരുടെ പുന:രധിവാസം, ധനസഹായം, പെന്‍ഷന്‍
- വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍
- എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍
- പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍
- വ്യവസായ സംരംഭങ്ങള്‍ക്കുളള അനുമതി
അദാലത്തില്‍ പരിഗണിക്കുവാന്‍ നിശ്ചയിച്ചിട്ടുളള വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്.
മറ്റ് വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ വകുപ്പ് മേധാവികള്‍ / വകുപ്പ് സെക്രട്ടറിമാര്‍ / വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് നേരിട്ടോ cmo.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ ബഹു. മുഖ്യമന്ത്രിയ്ക്കോ സമര്‍പ്പിക്കാവുന്നതാണ്.
ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്തില്‍ വച്ച് ബഹു. മന്ത്രിമാര്‍ തീരുമാനം കൈക്കൊളളുന്നതാണ്.