കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഡിജിറ്റൽ എക്സ്റേ മെഷീന്റെ സ്വിച്ചോൺ 17-02-2023 രാവിലെ 10.30 ന് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി ദിനേശ് കുമാർ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ എസ്. സുധിൻ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. എം മാധുരി, ആശുപത്രി സൂപ്രണ്ട് ഡോക്ടർ അമ്പു, മുൻ ബ്ലോക്ക് പ്രസിഡന്റ്‌ പ്രൊ. ശിവദാസൻ പിള്ള, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ ആർ. എസ് ബിജു, പി പ്രതാപൻ,മഞ്ഞപ്പാറ സലീം, നഴ്സിംഗ് സൂപ്രണ്ട്, ജീവനക്കാർ, എക്സ്റേ ടെക്‌നീഷ്യൻമാർ എന്നിവർ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ് മെഷിൻ സ്ഥാപിച്ചത്. കേവലം 5 മിനിറ്റിനുള്ളിൽ എക്സറേ ലഭിക്കും. പീടിയാട്രിക് ഐ സി യു വിന്റെ പ്രവർത്തനം ഒരാഴ്ചയ്ക്കകം അരഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറിയിച്ചു, കൂടാതെ സ്ത്രീകളുടെയും, കുട്ടികളുടെയും ആരോഗ്യ പരിപാലനത്തിനുള്ള ലക്ഷ്യ പദ്ധതിയുടെ വർക്കുകൾ, ലിഫ്റ്റിന്റെ പണികൾ എന്നിവ ആരംഭിച്ചെന്നും പ്രസിഡന്റ്‌ അറിയിച്ചു.