കടയ്ക്കൽ GVHSS ൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പോയ കാലത്തിന്റെ ഒരുപാട് ഓർമ്മകൾ സമ്മാനിച്ച പുളിമര ചുവട്ടിൽ പഴയ സൗഹൃദങ്ങൾ ഒത്തുകൂടിയപ്പോൾ അതൊരു പുതിയ അനുഭവമായി.

എന്നൊക്കെയോ വഴി പിരിഞ്ഞ സൗഹൃദങ്ങൾ ഒരുമിച്ചിരുന്നു ഓർമ്മകൾ പങ്കുവെച്ചു. സ്കൂൾ പി. ടി. എ പ്രസിഡന്റ്‌ അഡ്വ. റ്റി. ആർ തങ്കരാജ് അധ്യക്ഷനായിരുന്നു, സ്കൂൾ വൈസ് പ്രിൻസിപ്പാൾ വിജയകുമാർ സ്വാഗതം പറഞ്ഞു.

കടയ്ക്കൽ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എസ് വിക്രമൻ, സ്കൂൾ പ്രിൻസിപ്പാൾ നജീം,

ചിങ്ങേലി വാർഡ് മെമ്പർ സബിത ഡി. എസ്, പന്തളംമുക്ക് വാർഡ് മെമ്പർ പ്രീതൻ ഗോപി, അഡ്വ. എസ് രാജാദാസ്, വി സുബ്ബലാൽ, ജഗദമ്മ ടീച്ചർ, തങ്കമ്മ ടീച്ചർ,

SMC ചെയർമാൻ എസ് ബിനു, പി. ടി. എ വൈസ് പ്രസിഡന്റ്‌ മനോജ്‌ഷിബു കടയ്ക്കൽ എന്നിവർ പങ്കെടുത്തു.

പണ്ടുകാലത്ത്, ആശാൻ പള്ളിക്കൂടമായും, കടയ്ക്കൽ ആശുപത്രിയായും ഇവിടം പ്രവർത്തിച്ചിരുന്നു.

പിന്നീടാണ് 1950 ൽ ഏതാനും പൗരപ്രമുഖർ ചേർന്ന് വാങ്ങിയാണ് ഇന്നത്തെ സ്കൂൾ നിൽക്കുന്ന സ്ഥലം,നീണ്ട 72 വർഷത്തെ പാരമ്പര്യവുമയാണ് ഈ സ്കൂൾ കടയ്ക്കലിൽ തലയുയർത്തി നിൽക്കുന്നത്.

സ്കൂളിന്റെ ഭാവി വികസനത്തിന്‌ തങ്ങളാൽ കഴിയുന്ന സഹായ സഹകരണങ്ങൾ എല്ലാവരും വാഗ്ദാനം ചെയ്തു

error: Content is protected !!