കൊല്ലം ജില്ലാപഞ്ചായത്തിന്റെ ഗ്രന്ഥപ്പുര പദ്ധതി എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കുമെന്ന് പ്രസിഡന്റ് സാം കെ ഡാനിയൽ പറഞ്ഞു. സർക്കാർ സ്കൂളുകളിൽ മികവുറ്റ ലൈബ്രറി സംവിധാനം ഒരുക്കുന്ന പ്രോജക്ടിന്റെ ജില്ലാതല ഉദ്ഘാടനം പൂയപ്പള്ളി ഗവ. ഹൈസ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടം 25 സ്കൂളിലാണ് നടപ്പാക്കുന്നത്. 50 ലക്ഷം രൂപ വകയിരുത്തി. അടുത്ത സാമ്പത്തിക വർഷത്തോടെ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സർക്കാർ സ്കൂളുകളിലും പദ്ധതി യാഥാർഥ്യമാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.വൈസ് പ്രസിഡന്റ് സുമലാൽ അധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി കെ ഗോപൻ സ്വാഗതം പറഞ്ഞു. ജെ നജീബത്ത്, എസ് ഷൈൻകുമാർ, പ്രിജി ശശിധരൻ, ജെസി റോയി, പ്രിൻസ് കായില, കെ എ ലാൽ എന്നിവർ പങ്കെടുത്തു.