‘ദി സിറ്റിസൺ’ സമ്പൂർണ ഭരണഘടനാ സാക്ഷരതാ ക്യാമ്പയിൻ അവസാനഘട്ടത്തിലേക്ക്. പ്രഖ്യാപനത്തിനുള്ള സംഘാടകസമിതി രൂപീകരിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ, – മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി എന്നിവർ മുഖ്യരക്ഷാധികാരികളും എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എ എം ആരിഫ്, എംഎൽഎമാർ, മേയർ പ്രസന്ന ഏണസ്റ്റ്, കലക്ടർ അഫ്‌സാന പർവീൺ, കില ഡയറക്ടർ ജോയ് ഇളമൺ എന്നിവർ രക്ഷാധികാരികളുമായ സംഘാടകസമിതിയാണ് രൂപീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയലാണ് ചെയർമാൻ. ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി എം വിശ്വനാഥനാണ്‌ ജനറൽ കൺവീനർ. 

യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം കെ ഡാനിയൽ ഉദ്‌ഘാടനംചെയ്‌തു. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ഡോ. സി ഉണ്ണിക്കൃഷ്ണൻ, കില ഡെപ്യൂട്ടി ഡയറക്ടർ സുകേശൻ, പ്രോസിക്യൂഷൻ ഡയറക്ടർ സി സേതുനാഥ് എന്നിവർ പങ്കെടുത്തു.