
കൊല്ലം അഞ്ചലിൽ വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം.വോട്ട് ചെയ്യാൻ പോയ കുടുംബത്തിന്റെ കാറിനുമുകളിലേക്കു കാട്ടുപോത്ത് എടുത്തു ചാടി. കാറിൽ ഉണ്ടായിരുന്ന ഭാര്യയും ഭർത്താവും രക്ഷപ്പെട്ടത് തലനാരിഴക്ക്. കാറിന്റെ മുൻഭാഗം തകർന്ന നിലയിൽ. കാട്ടുപോത്ത് കാറിന്റെ മുകളിലേക്ക് എടുത്ത് ചാടുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു..
.ഈ മേഖലയിൽ അഞ്ചുദിവസത്തിനുള്ളിൽ ഉണ്ടാകുന്നകാട്ടുപോത്തിന്റെ മൂന്നാമത്തെ ആക്രമണമാണിത്.
ഇന്നലെ രാവിലെ 7 മണിയോടെ വോട്ട് ചെയ്യാനായി കരുകോൺ സ്വദേശികൾ ആയിട്ടുള്ള ഇക്ബാലും ഭാര്യ നിസാനും കാറിൽ പോകവേ പുല്ലാഞ്ഞിയോട് ഭാഗത്ത് വെച്ചു കാറിന്റെ മുകളിലേക്ക് കാട്ടുപോത്ത് എടുത്തുചാടുകയായിരുന്നു. കാർ നിയന്ത്രണം വിട്ടെങ്കിലും വലിയ അപകടമുണ്ടായില്ല… കാറിന്റെ മുകളിലൂടെ മറുഭാഗത്തേക്ക് ചാടിയ കാട്ടു പോത്ത് തൊട്ടടുത്ത വീടിന്റെ മുറ്റത്ത് കൂടി ഓടിപോയി. കാറിന്റെ മുൻഭാഗം തകർന്ന നിലയാണ്.
ഈ കഴിഞ്ഞ ഈസ്റ്ററിന്റെ തലേന്നാണ് വീട്ടിലേക്ക് പോവുകയായിരുന്ന അഞ്ചൽ ആനക്കുളം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ചിരുന്നസ്കൂട്ടറിലേക്ക് കാട്ടുപോത്ത് എടുത്തുചാടി ദമ്പതികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയുമാണ് ഇതിനിടയിലാണ് ഈ മേഖലയിൽവീണ്ടും കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്..
.ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോഡിലൂടെ പോവുകയായിരുന്ന മിനി ടെമ്പോ ബാനിലേക്ക് മതിൽ ചാടി കടന്ന കാട്ടുപോത്ത് ഇടിക്കുകയും വാഹനം നിയന്ത്രണം വിടുകയും ചെയ്തതും.
.അഞ്ചൽ കരുകോൺ മേഖലകളിൽ കഴിഞ്ഞ ഒരു മാസക്കാലത്തോളമായി അഞ്ച് കാട്ടുപോത്തുകൾ കൂട്ടമായി എത്തുകയും പൊതുജനങ്ങളുടെ ജീവനു ഭീഷണിയായി തീരുകയും ചെയ്തിരിക്കുകയാണ്
ആദ്യ സമയങ്ങളിൽ വനവകുപ്പ് ഉദ്യോഗസ്ഥർ കാട്ടുപോത്തുകളെ വനത്തിനുള്ളിലേക്ക് കയറ്റി വിടാൻ വേണ്ടത്ര നടപടി സ്വീകരിക്കാത്തതിൽ പ്രദേശവാസികളും അലയമൺ പഞ്ചായത്തുഭരണസമിതിയും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചു കാട്ടുപോത്തുകളെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചതായി അഞ്ചൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു..


