2026 ജനുവരി 4 ന് കിളിമാനൂരിൽ നടന്ന വാഹനാപകടത്തിൽ കൊല്ലപ്പെട്ട പുതുക്കോട് ,പള്ളിപ്പച്ചയിൽ രാജേഷ് ഭവനിൽ അംബിക – രജിത് ദമ്പതികളുടെ മക്കൾ ശ്രേയസ്, ശ്രാവൺ എന്നിവരുടെ ഭാവികാര്യങ്ങൾക്കുള്ള ധന സഹായമായി കടയ്ക്കൽ ഒരുമ പ്രവാസി കൂട്ടായ്മ ഒരു ലക്ഷം രൂപ നൽകി .


ഒരുമയുടെ കാരുണ്യസ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ ധനസഹായം സംഘടനയുടെ പ്രസിഡന്റ് ശ്രീ.നൗഷാദ് ചുണ്ട, ട്രഷറർ ശ്രീ.അക്ബർ ചിങ്ങേലി, മുൻ സെക്രട്ടറി ശ്രീ.സജീർ കുമിൾ,ലൈഫ് അംഗം ശ്രീ.നൈസാം മങ്കാട്, കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ മുക്കുന്നം ബ്രാഞ്ച് മാനേജർ ശ്രീ.നവാസ് ,പള്ളിക്കുന്ന് യുവനയ ക്ലബ് പ്രതിനിധി ശ്രീ.നിസാർ തുടങ്ങിയവർ കുട്ടികളുടെ വീട്ടിലെത്തി ബാങ്ക് ഡെപ്പോസിറ്റ് രേഖകയായാണ് കൈമാറിയത്.


ഉത്തരവാദിത്ത രഹിതമായി ഡ്രൈവ് ചെയ്ത് അപകടമുണ്ടാക്കിയവർക്കെതിരെ കർശനമായ നടപടിയെടുക്കണമെന്നും രക്ഷാകർത്താക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുവാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അധികൃതരോട് കടയ്ക്കൽ ഒരുമ അഭ്യർഥിക്കുന്നു .


അഞ്ചു വയസ്സും ഒന്നര വയസ്സും മാത്രം പ്രായമുള്ള കുട്ടികളുടെ ഭാവിക്കുവേണ്ടി കഴിയുന്ന സഹായങ്ങൾ ചെയ്യുവാൻ സുമനസ്സുകളായ സുഹൃത്തുക്കളോടും സുഹൃത് സംഘടനകളോടും അഭ്യർത്ഥിക്കുന്നു .