
ഓടുന്ന ബൈക്കിൽ എഴുന്നേറ്റുനിന്ന് വലത്തേക്ക് തലതിരിഞ്ഞ് സല്യൂട്ട് ചെയ്യുന്നവർ,ബൈക്കിന്റെ പിന്നിൽ ഉറപ്പിച്ച സ്റ്റാൻഡിൽ ഇരുവശങ്ങളിലും നിന്നും,കിടന്നും സാഹസിക പ്രകടനം നടത്തുന്നവർ. റിപ്പബ്ലിക് ദിനത്തിന് ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ അനേകായിരങ്ങളെ സാക്ഷിനിർത്തി വിസ്മയം ഒരുക്കാൻ തയ്യാറെടുക്കുകയാണ് ഈ മലയാളി കേഡറ്റുകൾ.സിആർപിഎഫ്,എസ് എസ് ബി.സേനകൾക്ക് കീഴിൽ അണിനിരക്കുന്ന സ്ത്രീകളിൽ 12 പേർ മലയാളികളാണ്


. റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്ന കേരളത്തിന്റെ വുമൺ ബൈക്ക് റൈഡേഴ്സിൽ കടയ്ക്കൽ സ്വദേശിയും.കടയ്ക്കൽ,കോട്ടപ്പുറം ശ്രീമൂലത്തിൽ സജീവ്, പാറുക്കുട്ടി ദമ്പതികളുടെ മകൾ അഞ്ചു സജീവാണ് നാടിന് അഭിമാനമാകുന്നത്. ഇതിൽ ആറു പേർ പാലക്കാട്ടുകാരും.എം കെ ജിൻസി (കണ്ണാടി),സി മീനാംബിക (പറളി, ഓടന്നൂർ), എൻ സന്ധ്യ (കുഴൽമന്ദം)അപർണ്ണ ദേവദാസ് (വാളയാർ,)എന്നിവർ സി.ആർപിഎഫിന് വേണ്ടിയും, കെ ആര്യ (വിളയോടി), സന്ധ്യ രാമദാസ് (ചിറ്റിലഞ്ചേരി ) എന്നിവർ എസ് എസ് ബി ക്ക് വേണ്ടിയും പരേഡിനി റങ്ങുന്നു ബി ശരണ്യ (കൊല്ലം,പുത്തലത്താഴം), ടി എസ് ആര്യ (തിരുവനന്തപുരം, കല്ലറ ),സി വി അശ്വതി (കോഴിക്കോട്), ആർ വിനീത( ആലപ്പുഴ തിരുവിഴ ),എസ് എൽ സുരഭി (തിരുവനന്തപുരം തോന്നയ്ക്കൽ) എന്നിവരാണ് മറ്റു മലയാളികൾ.അഞ്ചു ഉൾപ്പെടെയുള്ളവർക്ക് റിപ്പബ്ലിക് പരേഡിൽ ഇത് രണ്ടാമൂഴമാണ്.

2024 ലെ പരേഡിലും ഇതിൽ പലരും പങ്കെടുത്തിരുന്നു. 2024 ൽ 9 ബൈക്കുകളിലായി 48 പേരെ വഹിച്ചുകൊണ്ടുള്ള ഇവരുടെ യാത്ര റെക്കോർഡ് ഇട്ടിരുന്നു.2021ൽ സേനയിൽ ചേർന്ന ഇതിൽ പലരും തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവരാണ്.സേനയിൽ ചേർന്നശേഷം മോട്ടോർസൈക്കിൾ റൈഡിങ് ടീമിനെ കുറിച്ച് അറിഞ്ഞ് താല്പര്യത്തോടെ അതിൽ ചേർന്നവരാണ് എല്ലാവരും. യശസ്വനി എന്നാണ് ഇവരുടെ ടീമിന്റെ പേര്. വിമൻ കമാൻഡോ റൈഡേഴ്സ് എന്നാണ് ഇവർ അറിയപ്പെടുന്നത്.
2021 മുതൽ മോട്ടോർസൈക്കിൾ ടീമിലെ അംഗങ്ങളാണ് ഇവർ. അഖിലേന്ത്യാതലത്തിൽ നാല് മോട്ടോർസൈക്കിൾ റാലികളിലും ഇവർ പങ്കാളികളായി. ന്യൂഡൽഹി -കന്യാകുമാരി ശ്രീനഗർ (10000 കിലോമീറ്റർ)ശ്രീനഗർ -ലഡാക്ക് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.പരിശീലനത്തിനായി ഹരിയാനയിലെ ഗുരുഗ്രാം സിആർപിഎഫ് അക്കാദമിയിൽ മൂന്നുമാസമായി ഇവർ ഒരുമിച്ചുണ്ട്. കടുത്ത തണുപ്പിലും പുലർച്ചെ 3:00 മണിക്ക് എഴുന്നേറ്റാണ് പരിശീലനം.


