കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ന്യൂ ഇയർ ഭക്ഷ്യ വിപണന മേള കടയ്ക്കലിൽ നടക്കുന്നു.പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് മെമ്പർ ശ്യാമള സോമരാജൻ അധ്യക്ഷത വഹിച്ചു,സിഡിഎസ് ചെയർപേഴ്സൺ രാജേശ്വരി സ്വാഗതം പറഞ്ഞു,

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാനി എസ് എസ് ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ എസ് ബിജു, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി എസ് ബിജു, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ,കുടുംബശ്രീ അങ്കൻവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

കുടുംബശ്രീ ഗ്രൂപ്പുകൾ നിർമ്മിച്ച വിവിധ ഭക്ഷ്യ വസ്തുക്കൾ, ഉത്പന്നങ്ങൾ എന്നിവ മിതമായ നിരക്കിൽ ഇവിടെ നിന്നും ലഭിയ്ക്കും. കൂടാതെ നല്ലൊരു ഫുഡ്‌ കോർട്ടും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട് ഇവിടെനിന്നും ചായ, വിവിധയിനം പുഴുക്കുകൾ, കപ്പ, ഇറച്ചി, ചിക്കൻ ഫ്രൈ, ചിക്കൻ കറി വിവിധയിനം അച്ചാറുകൾ, പായസം, എന്നിവയും ലഭിയ്ക്കും.

ഇന്ന് മുതൽ നാല് ദിവസം വരെ ഈ മേള ഉണ്ടായിരിക്കും.