

കടയ്ക്കൽ ഒരുമ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച കലാ സാംസകാരിക ഉത്സവം ഒരുമോത്സവം സീസൺ 13 ഷാർജ ലുലു സെന്റർ മാളിൽ അരങ്ങേറി. യു.എ.ഇ ദേശീയ ദിനാഘോഷവും ഒരുമോത്സവവും സംയുക്തമായാണ് കൊല്ലം തിരുവനന്തപുരം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസികൾ ആഘോഷിച്ചത്.
പ്രശസ്ത ഗായകർ ശ്രീരാഗ്,നന്ദ,ബൽറാം അനുശ്രീ , രഞ്ജു ചാലക്കുടി എന്നിവരുടെ മ്യൂസിക്കൽ ഷോ , കടയ്ക്കൽ ഒരുമ ആർട്സ്ക്ലബ് അവതരിപ്പിച്ച , നൃത്തം ,സംഗീത ശിൽപം , തെയ്യം ,ഒപ്പന , മാർഗ്ഗം കളി , കൈകൊട്ടിക്കളി , സിനിമാറ്റിക് ഡാൻസ് തുടങ്ങിയവായായിരുന്നു പ്രധാന കലാപരിപാടികൾ .
ആയിരത്തോളം പേര് പങ്കെടുത്ത ഒരുമോത്സം സീസൺ 13 പ്രവാസി കുടുംബങ്ങളുടെ ഒരു സംഗമ വേദിയായി മാറി .


