പോഷകാഹാരത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക പോഷകാഹാരവും, മെച്ചപ്പെട്ട ആരോഗ്യ സമ്പ്രദായങ്ങൾ പ്രോത്സഹിപ്പിക്കുന്നതിനും
ലക്ഷ്യമിട്ടുള്ള വാർഷിക ക്യാമ്പയിൻ ആണ് രാഷ്ട്രീയ പോഷൻ മാ

.എല്ലാവർഷവും പോഷകാഹാരത്തെ കുറിച്ചുള്ള രീതികൾ മെച്ചപ്പെടുത്തുക, ഗർഭിണികൾ മുലയൂട്ടുന്ന അമ്മമാർ എന്നിവർ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങൾക്കിടയിൽ പോഷകാഹാരക്കുറവ് നേരിടുന്നതിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കടയ്ക്കൽ ICDS ന്റെ നേതൃത്വത്തിൽ ഒക്ടോബർ 5 മുതൽ 17 വരെയാണ് പോഷൻ മാ ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുള്ളത്.

ഇതിന്റെ ഭാഗമായാണ് പഞ്ചായത്ത് തല പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചത്. പച്ചക്കറികൊണ്ടുണ്ടാക്കിയ പൂക്കളവും, ധാന്യ പൂക്കളവും പരിപാടിയുടെ മാറ്റുകൂട്ടി. കടയ്ക്കൽ പഞ്ചായത്തിലെ വിവിധ അങ്കണവാടിയിൽ നിന്നുള്ള പ്രവർത്തകരാണ് വിവിധ ഇനങ്ങളിലുള്ള പോഷക സമ്പന്നമായ വിഭവങ്ങൾ ഒരുക്കി മാതൃകയായത്.

കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്ത്‌ ജീവനക്കാർ എന്നിവർ പങ്കെടുത്തു.മണി കൊഴുക്കട്ട, ബീറ്റ്റൂട്ട് ഉപ്പുമാവ്,

ബീറ്റ്റൂട്ട് ദോശ, ബീറ്റ്റൂട്ട് ചട്ണി, റവ കൊണ്ടുണ്ടാക്കിയ ലഡു, ഒരപ്പം, ക്യാരറ്റ് അപ്പം, ക്യാരറ്റ് പുട്ട്, ഡാൽ മുരിങ്ങയില സാലഡ്, പോഷക ലഡു കറിവേപ്പില കുറുക്ക്, പോഷക ഇഡലി, മുരിങ്ങയില പുട്ട് തുടങ്ങി പോഷക മൂല്യമുള്ള വിഭവങ്ങൾ കാണികൾക്ക് കൗതുകമായി.