ഏത് നാടായാലും എന്ത് സംസ്കാരമായാലും തീൻമേശയിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മുട്ട. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ മുട്ട കഴിക്കുന്നു. മുട്ടയുടെ പ്രോത്സാഹനവും, പ്രചാരണവും ഉദ്ദേശിച്ചാണ് ഇങ്ങനെയൊരു ദിനം ആചരിക്കുന്നത്.

എല്ലാവർഷവും ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് മുട്ട ദിനമായി ആഘോഷിക്കുന്നത്.ലോക മുട്ട ദിനത്തിന്റെ ഭാഗമായി കടയ്ക്കൽ പഞ്ചായത്ത് സി ഡി എസി ന്റെ നേതൃത്വത്തിൽ ലോകമുട്ട ദിനം ആചരിച്ചു.

വിവിധതരത്തിലുള്ള മുട്ട വിഭവങ്ങൾ,അതുപോലെതന്നെ മുട്ട തോട് കൊണ്ട് നിർമ്മിച്ച കരകൗശല വസ്തുക്കൾ എന്നിവയുടെ പ്രദർശനവും നടന്നു.

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനി എസ് എസ് ഉദ്ഘാടനം ചെയ്തു സിഡിഎസ് ചെയർപേഴ്സൺ രാജേശ്വരി അധ്യക്ഷയായിരുന്നു . പഞ്ചായത്ത്‌ അംഗങ്ങൾ സിഡിഎസ് അംഗങ്ങൾ,കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.