
ജില്ലയിലെ മികച്ച പ്രാഥമിക സഹകരണ ബാങ്കിനുള്ള കേരള ബാങ്ക് എക്സലൻസ് അവാർഡ് ഇക്കുറിയും കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്. കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാമാണ് ബാങ്ക് കരസ്ഥമാക്കിയത്.

ബാങ്കിന്റെ 2023-24 വർഷത്തെ പ്രവർത്തന മികവാണ് അവാർഡിനായി പരിഗണിച്ചത്.കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിൽ നിന്നും കടയ്ക്കൽ ബാങ്ക് പ്രസിഡന്റ് ഡോ വി മിഥുൻ, സെക്രട്ടറി ജ്യോതി എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.ഗ്രാമീണ മേഖലയുടെ വികസനത്തിനായി നടത്തുന്ന മാതൃകാപരമായ ഇടപെടലുകൾ പരിഗണിച്ചാണ് അവാർഡ് നൽകിയത്



