




വികസന വഴികളിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പാലയ്ക്കൽ വാർഡ് വികസനോത്സവം സംഘടിപ്പിച്ചു.കഴിഞ്ഞ അഞ്ച് വർഷം 230 കോടിയിലധികം രൂപയുടെ വികസന ക്ഷേമ പ്രവർത്തനങ്ങളാണ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയിട്ടുള്ളത്.


ഇമ്പന്നൂർ വാർഡിൽ കഴിഞ്ഞ അഞ്ച് വർഷം 5 കോടി 38 ലക്ഷം രൂപയുടെ വികസന,ക്ഷേമ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്.ഇളമ്പഴന്നൂർ ജംഗ്ഷനിൽ നടന്ന വികസനോത്സവം മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു


പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷത വഹിച്ചു,വാർഡ് കടയിൽ സലീം സ്വാഗതം പറഞ്ഞു. വാർഡ് വികസന സമിതി കൺവീനർ ഷാജഹാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ,

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനി എസ് എസ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ വേണുകുമാരൻ നായർ, കെ എം മാധുരി, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി പ്രതാപൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ എസ് ബിജു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജു,


പഞ്ചായത്ത് അംഗങ്ങൾ, അംഗൻവാടി പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ബഹുജനങ്ങൾ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ, ഹരിതകർമ്മ സേന, കുടുംബശ്രീ, അംഗൻവാടി, ആശ, തൊഴിലുറപ്പ് തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ളവർക്കും, കുട്ടികൾക്കും ആദരം നൽകി.



