കടയ്ക്കൽ സ്വാമുക്കിൽ തെരുവുനായുടെ ആക്രമത്തിൽ എട്ടുപേർക്ക് പരിക്കേറ്റു.അനിൽകുമാർ(50),സുനിൽകുമാർ (30),അബ്ദുൽസലാം (41),പുണ്യ (35),ഷൈല (46),പവിത്ര(46),രേവതി(28),വിനോദ്(40) എന്നിവർക്കാണ് പരിക്കേറ്റത്

ഞായർ വൈകിട്ട് സ്വാമിമുക്ക് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് മുതൽ ജംഗ്ഷൻ വരെ റോഡരികിൽ നിന്നവരെയാണ് നായ ആക്രമിച്ചത് പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.