കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്മയായ കടയ്ക്കൽ ഫെസ്റ്റിന് തുടക്കമായി. കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ കുട്ടികളുടെ പാർക്കിലെ വേദിയിൽ മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.

കടക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷനായി,സംഘാടകസമിതി ജനറൽ കൺവീനർ വി സുബ്ബലാൽ സ്വാഗതം പറഞ്ഞു. കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, ബ്ലോക്ക്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ,ജില്ലാപഞ്ചായത്ത് അംഗങ്ങളായ അഡ്വ സാം കെ ഡാനിയേൽ, ജെ നജീബത്ത്, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഡോ വി മിഥുൻ,

പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ വേണു കുമാരൻ നായർ, കെ എം മാധുരി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുധിൻ കടയ്ക്കൽ,സിപി ഐ എം ലോക്കൽ സെക്രട്ടറി എൻ ആർ അനി,സാംസ്‌കാരിക സമിതി പ്രസിഡന്റ്‌ ഷിബു കടക്കൽ, സെക്രട്ടറി അരുൺ കെ എസ്, ട്രഷറർ വികാസ് തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു.ഉദ്ഘാടന യോഗത്തിൽ വച്ച് പഞ്ചായത്തിലെ പാലിയേറ്റീവ് രോഗികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.സംഘാടക സമിതി ചീഫ് കോർഡിനേറ്റർ പി പ്രതാപൻ നന്ദി പറഞ്ഞു.

ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 14 വരെയാണ് കടയ്ക്കൽ ഫെസ്റ്റ്.