കടയ്ക്കൽ : കടയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് കുട്ടികൾക്കായി മലയാളം കേരളപാഠാവലിയിലെ” സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ” എന്ന പാഠഭാഗം ആസ്പദമാക്കിയുള്ള ആട്ടക്കഥയുടെ ദൃശ്യാവിഷ്കാരം കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ വച്ച് നടന്നു.

PTA പ്രസിഡന്റ് എസ് ബിനു അധ്യക്ഷനായ യോഗത്തിൽ.കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷാനി എസ് ഉദ്ഘാടനം നിർവ്വഹിച്ചു. പകൽക്കുറി കലാഭാരതി കഥകളി അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഹംസമായി ചാത്തന്നൂർ കൊച്ചുനാരായണപിള്ളയും നളനായി കലാഭാരതി വാസുദേവനും വേഷമിട്ടു

കഥകളിയുടെ ചടങ്ങുകൾ, വേഷങ്ങൾ, വാദ്യങ്ങൾ എന്നിവയെ കുറിച്ചുള്ള ആമുഖ അവതരണം കെ ആർ രാധാകൃഷ്ണൻ നായർ നിർവഹിച്ചു. കേട്ടറിഞ്ഞ കഥാപാത്രങ്ങൾ കൺമുന്നിൽ എത്തിയപ്പോൾ കുട്ടികൾക്ക് അതൊരു നവ്യാനുഭവവുമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മലയാളം കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.

പ്രഥമാധ്യാപകൻ റ്റി വിജയകുമാർ, അഡ്വ. റ്റി ആർ തങ്കരാജ്, അധ്യാപകരായ രാധാകൃഷ്ണപിള്ള, ഉണ്ണികൃഷ്ണൻ, ഷിയാദ് ഖാൻ, ശോഭ എന്നിവർ സംസാരിച്ചു.