

കടയ്ക്കൽ തിരുവാതിരയോടനുബന്ധിച്ച് മോട്ടോർ ഓണേഴ്സ് & വർക്കേഴ്സിന്‍റെ ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടന കർമ്മം കടയ്ക്കൽ എസ് എച്ച് ഒ പി എസ് രാജേഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു മോട്ടോർ ഓണേഴ്സ് വർക്കേഴ്സിന്റെ പ്രസിഡന്റ് രതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ട്രഷറർ എം മനോജ് സ്വാഗതം ആശംസിച്ചു.

കടയ്ക്കൽ എസ് ഐ ഷിജു,ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വികാസ്,പ്രസിഡന്റ് ഐ അനിൽകുമാർ ക്ഷേത്ര ഉത്സവ കമ്മിറ്റി സെക്രട്ടറി അഡ്വ രാഹുൽ കൃഷ്ണൻ,ട്രഷറർ വിജേഷ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ്കുമാർ,വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി ഷിബു,കടയ്ക്കൽ




വ്യാപാര വ്യവസായി ഏകോപന സമിതി കടയ്ക്കൽ യൂണിറ്റ് സെക്രട്ടറി മനോജ്, വ്യാപാരി സമിതി കടയ്ക്കൽ യൂണിറ്റ് സെക്രട്ടറി അനിൽകുമാർ,മോട്ടോർ ഓണേഴ്സ് & വർക്കേഴ്സിന്റെ രക്ഷാധികാരി ആർ എസ് ബിജു, എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു,



