പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കർഷക തൊഴിലാളി യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കൽ പഞ്ചായത്ത് ഭരണസമിതിയ്ക്ക് നിവേദനം നൽകി.പട്ടിക ജാതി മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങളായ പാർപ്പിടം, കുടിവെള്ളം, ശുചിത്വം, റോഡ് നവീകരണം തുടങ്ങിയ വിഷയങ്ങളിൽ അടിയന്തിര ശ്രദ്ധ നൽകി പദ്ധതികൾ നടപ്പിലാക്കണമെന്ന് നിവേദനത്തിൽ അവശ്യപെട്ടു.
കർഷക തൊഴിലാളി യൂണിയൻ നേതാക്കളായ എൻ ആർ അനിൽ, സുനിൽ കുമാർ,എ ഷാജഹാൻ, ഷിബു കടയ്ക്കൽ, രാജേശ്വരി, ആനന്ദൻ, ഇന്ദിരഭായി, ചദ്രബാബു എന്നിവർ ചേർന്ന് നിവേദനം കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കൈമാറി.