സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2024-25 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി ഒക്ടോബർ 22 വരെ അപേക്ഷിക്കാം. എൽ.ബി.എസ് സെന്ററിന്റെ www.lbscentre.kerala.gov.in വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകർ ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കേണ്ടതാണ്. പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 300 രൂപയുമാണ് അപേക്ഷാഫീസ്. ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ ഒക്‌ടോബർ  24 ന് മുൻപ് നൽകണം. സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സും വിജഞാപനവും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2560363, 364.

Leave a Reply

Your email address will not be published. Required fields are marked *