ഈ വർഷത്തെ നവരാത്രി മഹോത്സവവും, വിദ്യാരംഭ വും ഒക്ടോബർ 4 മുതൽ 13 വരെ കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിൽ (പഴനട) നടക്കും.നവരാത്രി ആഘോഷ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്,

ക്ഷേത്ര കലകൾ,അനുബന്ധ കലാപരിപാടികൾ, അന്നദാനം എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിലാണ് സ്റ്റേജ് പരിപാടികൾ അരങ്ങേറുന്നത്.

ഈ വർഷത്തെ നവരാത്രി ആഘോഷ പരിപാടികളുടെ പൂർണ്ണ വിവരങ്ങൾ അടങ്ങിയ നോട്ടീസ് പ്രകാശനം, കടയ്ക്കൽ ശ്രീ മഹാശിവക്ഷേത്ര തിരുമുറ്റത്ത് വച്ച് ക്ഷേത്രം മേൽശാന്തി ശ്രീ നന്ദു പോറ്റി നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!