കടയ്ക്കൽ GVHSS ലെ സ്കൂൾ കലോത്സവവും പ്രതിഭാ സംഗമവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം മനോജ് കുമാർ മുഖ്യാതിഥിയായിരുന്നു.

പിടിഎ പ്രസിഡന്റ് അഡ്വ. റ്റി ആർ തങ്കരാജ് ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് മെമ്പർ ശ്രീ സുധിൻ കടയ്ക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സബിത ഡി എസ്, SMC ചെയർമാൻ ശ്രീ എസ് വികാസ്, പ്രിൻസിപ്പാൾ ശ്രീ എ നജീം, ഹെഡ്മാസ്റ്റർ ശ്രീ വിജയകുമാർ. റ്റി, VHSE പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീമതി ശ്രീജ, സ്റ്റാഫ് സെക്രട്ടറി ശ്രീ എ ഷിയാദ്ഖാൻ എന്നിവർ സംബന്ധിച്ചു.

വേദിയിൽ വച്ച് മികച്ച വില്ലേജ് ഓഫീസർക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ശ്രീ അനിൽ, വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ ശ്രീ അനീഷ്( രണ്ടുപേരും പൂർവ്വ വിദ്യാർത്ഥികൾ), 2024 മാർച്ചിലെ SSLC,+2, VHSE പരീക്ഷകളിൽ Full A+ നേടിയ കുട്ടികൾ, വിവിധ സംസ്ഥാന മേളകളിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയ കുട്ടികൾ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!