കടയ്ക്കൽ: ജോലിയ്ക്കിടെ കാൽ കോൺക്രീറ്റ് സ്ലാബിനടിയിൽപ്പെട്ട് കെട്ടിട നിർമാണത്തൊഴിലാളിക്കു പരിക്ക്. കോട്ടപ്പുറം അനുനിവാസിൽ രാജൻപിള്ള (50)യ്ക്കാണ് പരിക്കേറ്റത്. ടൗണിൽ അമ്പലം റോഡിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ജോലിക്കിടെ തിങ്കൾ ഉച്ചയ്ക്കായിരുന്നു സംഭവം. അ​ഗ്നിരക്ഷാസേനയെത്തി സ്ലാബിന്റെ ഒരുഭാഗം മുറിച്ചുമാറ്റി പരിക്കേറ്റയാളെ പുറത്തെടുത്ത് കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!