കൊണ്ടോട്ടി > ഓടുന്ന സ്വകാര്യ ബസിനുമുന്നിൽ വടിവാൾ വീശി പരിഭ്രാന്തി സൃഷ്ടിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. പുളിക്കൽ വലിയപറമ്പ് മലയിൽ ഷംസുദ്ദീ (27)നെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റുചെയ്തത്. ഒളിവിലായിരുന്ന ഇയാളെ പുളിക്കൽ സിയാംകണ്ടത്തെ ബന്ധുവീട്ടിൽനിന്ന്  ഇന്‍സ്പെക്ടര്‍ എ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

ബസ് ജീവനക്കാരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഓട്ടോയും വടിവാളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷംസുദ്ദീനൊപ്പമുണ്ടായിരുന്ന യാത്രക്കാരൻ പുളിക്കൽ തയ്യിൽ ഹൗസിൽ ജാസിറിനെയും  പിടികൂടി. ലഹരി കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായിരുന്നു ഷംസുദ്ദീൻ. 

ദേശീയപാതയിൽ വെള്ളി വൈകിട്ട് അഞ്ചോടെയായിരുന്നു ഇവർ സഞ്ചരിച്ച ഓട്ടോ ബസിനുമുന്നിൽ തടസ്സം സൃഷ്ടിച്ച് വടിവാൾ വീശിയത്. പുളിക്കൽമുതൽ കൊളത്തൂർ വിമാനത്താവള ജങ്ഷൻവരെയായിരുന്നു നിറയെ യാത്രക്കാരുള്ള ബസിനുനേരെ  പരാക്രമം. വടിവാൾ വീശുന്ന ദൃശ്യം ബസ് യാത്രക്കാർ പകർത്തിയത് പുറത്തുവന്നിരുന്നു.

error: Content is protected !!