104 വയസുകാരിക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ അപൂർവങ്ങളിൽ അപൂർവമാണ്. അങ്ങനെയൊരു ശസ്ത്രക്രിയ എറണാകുളം ജനറൽ ആശുപത്രിയിൽ വിജയകരമായി നടത്തി. ഒരുപക്ഷേ അതൊരു പുതിയൊരു ചരിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഏറ്റവും ഉയർന്ന ആയുർ ദൈർഘ്യമുള്ള സംസ്ഥാനമാണ് കേരളം. തീർച്ചയായും മുതിർന്ന പൗരന്മാരായിട്ടുള്ള നമ്മുടെ മാതാപിതാക്കളുടെ ആരോഗ്യ സംരക്ഷണത്തിൽ പുതിയ ഊർജം പകരുന്നതാണ് എറണാകുളം ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ. സർജറി കഴിഞ്ഞ് തീവ്ര പരിചരണത്തിന് ശേഷം കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു. കുറച്ച് ദിവസങ്ങൾക്കകം ബുദ്ധിമുട്ടുകൾ കൂടാതെ നടക്കാൻ കഴിയും.

സൂപ്രണ്ട് ഡോ. ഷാഹിർ ഷായുടെ ഏകോപനത്തിൽ ഓർത്തോ വിഭാഗത്തിലെ ഡോ. രാജേഷ് കെ., ഡോ. മനു പി. വിശ്വം, അനസ്തേഷ്യയിലെ ഡോ. ഷർളി എന്നിവരുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തിയേറ്ററിലെ നഴ്സുമാരും ടെക്നീഷ്യന്മാരും അടങ്ങിയ ടീം ആണ് സർജറി വിജയകരമായി പൂർത്തിയാക്കിയത്

error: Content is protected !!