മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ഇടപെടുന്നതിനും ശാസ്ത്രീയമായ മാലിന്യ പരിപാലനം കുട്ടികളിലൂടെ നടപ്പിലാക്കുന്നതിനും വേണ്ടി രൂപീകരിച്ച ശുചിത്വ സമൃദ്ധി വിദ്യാലയം പദ്ധതിയുടെ ജില്ലാതലഉദ്ഘാടനവും ലോഗോ പ്രകാശനവും സര്‍ക്കാര്‍ ചിറ്റൂര്‍ യുപി സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍ നിര്‍വ്വഹിച്ചു.

ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ .സിന്ധുദേവി, പ•ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. ചിത്ര, ജില്ലാ പഞ്ചായത്തംഗം അഡ്വ.സി.പി.സുധീഷ് കുമാര്‍ തദ്ദേശസ്വയംഭരണപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!