കാസര്‍കോട് പിലിക്കോട് സംഘടിപ്പിച്ച കുടുംബശ്രീ അയല്‍ക്കൂട്ട, ഓക്‌സിലറി അംഗങ്ങളുടെ സംസ്ഥാന കലോത്സവം അരങ്ങ് 2024ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സമ്മാന കൂപ്പണിൻ്റെ നറുക്കെടുപ്പ് നടത്തി. ഒന്നാം സമ്മാനമായ വാഷിങ് മെഷീനിന് അര്‍ഹമായ സമ്മാന കൂപ്പണ്‍ നമ്പര്‍ 85084. രണ്ടാം സമ്മാനമായ ആന്‍ഡ്രോയ്ഡ് എല്‍.ഇ.ഡി ടിവി 57450 എന്ന നമ്പർ കൂപ്പണും മൂന്നാം സമ്മാനമായ ഗ്രൈന്‍ഡറിന് 34557 എന്ന നമ്പറിലുള്ള കൂപ്പണും അര്‍ഹമായി.

പ്രോത്സാഹന സമ്മാനത്തിനര്‍ഹമായ കൂപ്പൺ നമ്പറുകള്‍ ഏതാണെന്ന് സംഘാടക സമിതി ഓഫീസ് വഴിയും സി.ഡി.എസുകള്‍ വഴിയും അറിയാം.

കാലിക്കടവ് സ്റ്റേഡിയത്തിൽ അരങ്ങ് സംഘാടക സമിതി ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്ത സിനിമാ താരം ചന്ദ്രിക മടിക്കൈ സമ്മാനര്‍ഹമായ നമ്പറുകള്‍ നറുക്കെടുത്തു. കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡി. ഹരിദാസ്, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശാന്ത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

error: Content is protected !!