കേരള നിയമസഭ പുസ്തകോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 26ന് രാവിലെ 11ന് ഗവ. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ മാതൃകാ നിയമസഭ നടത്തും. തിരുവനന്തപുരത്തെ ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികളെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കുട്ടികളുടെ മാതൃകാ നിയമസഭ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ. എൻ. ഷംസീർ അധ്യക്ഷത വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു ആശംസ അറിയിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നിയമസഭാ സെക്രട്ടറി എ. എം. ബഷീർ എന്നിവർ സംബന്ധിക്കും