ഓണക്കാലത്ത് ഉല്ലാസയാത്രകളുമായി കെ എസ് ആര്‍ ടി സി കൊല്ലം ബജറ്റ് ടൂറിസം സെല്‍. ഈ മാസം 30 യാത്രകളുണ്ടാകും. ഓഗസ്റ്റ് 13 ന് രാവിലെ 5 ന് ആരംഭിക്കുന്ന ദ്വിദിന മൂന്നാര്‍ യാത്രക്ക് യാത്രാക്കൂലിയും താമസവും ഉള്‍പ്പടെ 1450 രൂപ. 13 നു കോന്നി – കുംഭാവുരുട്ടി യാത്രയും 14 ന് രാത്രി 10 ന് തൃശൂര്‍ നാലമ്പല യാത്രയുമുണ്ട്. ഓഗസ്റ്റ് 15 നാണ് കോട്ടയം നാലമ്പല യാത്ര. അന്നേദിവസം അമ്പനാട് ഹില്‍സിലേക്കും യാത്രയുണ്ട്. അമ്പനാട്- പാലരുവി- തെന്‍മല യാത്രക്ക് പ്രവേശന ടിക്കറ്റ് സഹിതം 770 രൂപയാണ് നിരക്ക്.

ഓഗസ്റ്റ് 14, 19, 27, 30 ദിവസങ്ങളിലേക്കുള്ള ഗവിയാത്ര രാവിലെ അഞ്ചിന് കൊല്ലം കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കും. ഭക്ഷണം ബോട്ടിങ്, പ്രവേശന ഫീസുകള്‍ ഉള്‍പ്പെടെ 1650 രൂപയാണ് നിരക്ക്. അല്‍ഫോന്‍സാമ്മയുടെ ജന്മദിനമായ ഓഗസ്റ്റ് 19ന് കുടമാളൂരും തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഭരണങ്ങാനം പള്ളിയും, കൃപാസനം, തങ്കി പള്ളി, പൂങ്കാവ് പള്ളി എന്നിവ സന്ദര്‍ശിക്കുന്ന തീര്‍ഥാടനം രാവിലെ ആറിന് ആരംഭിക്കും.

ഓഗസ്റ്റ് 20 നാണ് പാണിയേലിപോര് എക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള ആദ്യയാത്ര. 20ന് വാഗമണ്‍ ട്രിപ്പുണ്ടാകും. പൂരാടദിനമായ ഓഗസ്റ്റ് 27 ന് ഇടുക്കി ഡാം – കാല്‍വരി മൗണ്ട്, കന്യാകുമാരി എന്നീ ഏകദിന ഉല്ലാസ യാത്രകള്‍. ഓഗസ്റ്റ് 30ന് മൂന്നാര്‍, വയനാട് യാത്രകളും 31ന് പൊന്‍മുടി, അടവി – അച്ചന്‍കോവില്‍ യാത്രകളുമുണ്ടാകും. അന്വേഷണങ്ങള്‍ക്കും ബുക്കിങിനും 9747969768, 9496110124, 7909159256.