ചടയമംഗലത്ത് ഇന്നലെ(ഒക്ടോബർ 19) രാത്രി എട്ടര മണി യോടുകൂടി നടന്ന അപകടത്തിൽ ഇളമ്പഴന്നൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടു. ഇളമ്പഴന്നൂർ സൗദാ മൻസിലിൽ റംല ബീവി യുടെ മകനായ അസ്കർ (45) ആണ് മരണപ്പെട്ടത്.

രാത്രിയോടുകൂടി ജംഗ്ഷനിൽ ആട്ടോയിൽ നിന്നും ഇറങ്ങുമ്പോൾ കുമളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചാണ് അസ്കറി ന് ഗുരുതരമായ പരിക്ക് സംഭവിക്കുന്നത്. ഉടൻതന്നെ ആംബുലൻസിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും കൊണ്ട് പോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.