

( രാജു നീലകണ്ഠൻ നഗർ) വൈറ്റ് പാലസ് അഞ്ചലിൽ നടന്നു. പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റും, പ്രവാസി ക്ഷേമനിധി ബോർഡ് അംഗവുമായ ഗഫൂർ പി ലില്ലീസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എം ശശിധരൻ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ വിശ്വസേനൻ സ്വാഗതം പറഞ്ഞു, ആശംസകൾ അറിയിച്ചുകൊണ്ട് സി പി ഐ (എം) ജില്ലാ സെക്രട്ടറി എസ് സുദേവൻ സംസ്ഥാന കമ്മിറ്റി അംഗം എം എച്ച് ഷാരിയർ എന്നിവർ സംസാരിച്ചു.

ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന് പ്രവർത്തന റിപ്പോർട്ടും,അവതരിപ്പിച്ചു. സമ്മേളനത്തിന് മുന്നോടിയായി നൂറ് കണക്കിന് പ്രവാസികൾ അണിനിറഞ്ഞ പ്രകടനവും നടന്നു.പുതിയ ഭാരവാഹികളായി അജയകുമാർ (പ്രസിഡന്റ് ), നിസാർ അമ്പലംകുന്ന് (സെക്രട്ടറി ), ജയലക്ഷ്മി (ട്രഷറർ)എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു




