
കടയ്ക്കൽ ഫെസ്റ്റ് വേദിയിൽ കിംസാറ്റിലെ പ്രശസ്ത സൈക്കാട്രി വിദഗ്ധൻ ഡോ നിർമ്മൽ നയിക്കുന്ന ബോധവൽക്കരണ ക്ലാസ് വിഷയം; കുട്ടികളിലെ പഠന വൈകല്യങ്ങളും, പരീക്ഷാ പേടിയും പരിഹാര മാർഗ്ഗങ്ങളും.ഇന്ന് (02-09-2025) വൈകുന്നേരം 5 മണിക്ക് കടയ്ക്കൽ ഫെസ്റ്റ് വേദിയിലാണ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നത്.

പരീക്ഷക്കാലത്ത് വിദ്യാര്‍ഥികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് പരീക്ഷ പേടി. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും മാനസിക സംഘര്‍ഷം അനുഭവിക്കുന്ന സമയവും ഇതു തന്നെയാണ്.പരീക്ഷക്കാലമായാല്‍ അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നൊക്കെ പലരും പറയാറുണ്ടെങ്കിലും പരീക്ഷ പേടി അകറ്റാന്‍ ശാസ്‌ത്രീയമായി എന്തൊക്കെ ചെയ്യണം യഥാര്‍ഥത്തില്‍ പരീക്ഷ പേടി ഒരു പ്രശ്‌നമാണോ? ഇത്രത്തോളം നാം പരീക്ഷയെ പേടിക്കേണ്ടതുണ്ടോ? ഇതിനെല്ലാം ശാസ്ത്രീയമായ അറിവ് നേടാൻ ഈ ബോധ വൽക്കരണ ക്ലാസ്സ് പ്രയോജനം ചെയ്യും.

ഈ ക്ലാസിൽ പങ്കെടുക്കാൻ കുട്ടികളെയും, രക്ഷാകർത്താക്കളെയും ഫെസ്റ്റ് ഗ്രൗണ്ടിലേക്ക് ക്ഷണിക്കുന്നു.



