Month: August 2025

17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ ആഗസ്റ്റ് 22 മുതൽ; 52 രാജ്യങ്ങളിൽനിന്നുള്ള 331 സിനിമകൾ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതൽ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ 331 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ആറു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളിൽനിന്നുള്ള ഡോക്യുമെന്ററികളും…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എ. യൂസഫലി 10 കോടി രൂപ സംഭാവന നൽകി

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയുടെ ചെക്ക് കൈമാറി. സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ വച്ചാണ് ചെക്ക് കൈമാറിയത്.

സ്‌കൂൾ കായികമേളയിൽ കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് ഇനി സ്വർണക്കപ്പ്

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഒക്ടോബർ 22 മുതൽ 27 വരെ തലസ്ഥാനത്ത് നടക്കുന്ന കായികമേളയിൽ 1500 ഭിന്നശേഷി കുട്ടികൾ പങ്കെടുക്കുമെന്നും മന്ത്രി…

കടയ്ക്കൽ ഫെസ്റ്റിന് സംഘാടകസമിതി രൂപീകരിച്ചു

കടയ്ക്കൽ സാംസ്‌കാരിക സമിതിയും,കടയ്ക്കൽ ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ കടക്കൽ ഫെസ്റ്റിന്റെ സംഘാടകസമിതി യോഗം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു.ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌…

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വിപുലമായ വികസന പദ്ധതികൾ;യോഗം ചേർന്നു

ക്ഷേത്രത്തില്‍ 5 കോടി രൂപ വിനിയോഗിച്ച് പില്‍ഗ്രിം ഹൗസിന്റെയും അമിനിറ്റി സെന്ററിന്റെയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു . ക്ഷേത്രത്തില്‍ നിന്ന് ലഭ്യമാകുന്ന ഫണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കോടതിയുടെ അനുമതി വേണം. ദേവസ്വത്തിന്റെ…

മില്‍ക്ക് ബാങ്ക് വന്‍വിജയം: 17,307 കുഞ്ഞുങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു

3 ആശുപത്രികളില്‍ മില്‍ക്ക് ബാങ്ക്, രണ്ടിടങ്ങളില്‍ സജ്ജമായി വരുന്നു സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ സ്ഥാപിച്ച മുലപ്പാല്‍ ബാങ്കുകള്‍ വന്‍ വിജയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ്…