വാണിജ്യ, വ്യാപാര മേഖലയിലെ സമര സംഘടനയായ ഷോപ്സ് & കോമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ കൊല്ലം ജില്ലാ സമ്മേളനം ജൂലൈ 18,19 തീയതികളിൽ വിപ്ലവ പോരാട്ടങ്ങളുടെ ഭൂമിയായ കടയ്ക്കലിൽ നടക്കും.

ജൂലൈ 18 വൈകിട്ട് 4 മണിയ്ക്ക് കടയ്ക്കൽ ബസ്റ്റാന്റ് മൈതാനിയിൽ വച്ച് നടക്കുന്ന പൊതു സമ്മേളനം ഷോപ്സ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ്‌ ടി വി രാജേഷ് Ex MLA ഉദ്ഘാടനം ചെയ്യും.ഈ വേദിയിൽ വച്ച് കേരള ഷോപ്സ് & കോമഴ്സ്യൽ സ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധി ബോർഡ് ചെയർമാൻ കെ രാജഗോപാൽ മുതിർന്ന തൊഴിലാളികൾക്കും, വിവിധ മേഖലയിൽ ഉന്നത വിജയം നേടിയ തൊഴിലാളികളുടെ മക്കൾക്കും ആദരം നൽകും

.CPI(M) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വിക്രമൻ ഭിന്നശേഷി തൊഴിലാളികളെ ആദരിയ്ക്കും.അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട്. അനുബന്ധ മത്സ്യ തൊഴിലാളി യൂണിയൻ (CITU) ജില്ലാ പ്രസിഡന്റ്‌ എം നസീർ, സംഘാടക സമിതി ചെയർമാൻ വി സുബ്ബലാൽ, മോട്ടോർ തൊഴിലാളി കോൺഫഡറേഷൻ ജില്ലാ പ്രസിഡന്റ്‌ എം എസ് മുരളി എന്നിവർ പങ്കെടുക്കും. ഷോപ്സ് യൂണിയൻ കടയ്ക്കൽ ഏരിയ സെക്രട്ടറി എസ് വികാസ് നന്ദി പറയും.

ജൂലൈ 19 ന് രാവിലെ 9കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ ആരംഭിയ്ക്കുന്ന പ്രതിനിധി സമ്മേളനം CITU ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനം ചെയ്യും. ഷോപ്സ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ്‌ ടി വി രാജേഷ് Ex MLA , ഷോപ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സജി എന്നിവർ പങ്കെടുക്കും