
കേരള വനം വന്യജീവി വകുപ്പിന്റെ കൊല്ലം ജില്ലാ സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ കടയ്ക്കൽ GVHSS ൽ ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായി കവിയരങ്ങ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ റ്റി വിജയകുമാർ അധ്യക്ഷത വഹിച്ച യോഗം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ സബിത ഡി എസ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനർ രാധാകൃഷ്ണപിള്ള സ്വാഗതം പറഞ്ഞു. പുനലൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ കെ രാമചന്ദ്രൻ പരിസ്ഥിതി ദിന സന്ദേശം നൽകി

. പ്രശസ്ത കവികളായ മടവൂർ സുരേന്ദ്രൻ ആനപ്പുഴയ്ക്കൽ അനിൽ എന്നിവർ പരിസ്ഥിതി സൗഹൃദ കവിതകൾ അവതരിപ്പിച്ചു. പ്രതിജ്ഞ, വൃക്ഷത്തൈ കൈമാറ്റം തുടങ്ങിയ ചടങ്ങുകൾ നടന്നു. അധ്യാപകൻ സതീഷ് കുമാർ നന്ദി രേഖപ്പെടുത്തി.

