പൊതുജനങ്ങളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്താനായി കേരള സർക്കാർ, ഗതാഗത വകുപ്പ് പുതുതായി ആരംഭിച്ചു. ഇന്നലെ രാവിലെ 8.30 ന് ആറ്റിങ്ങലിൽ നിന്നും ആരംഭിച്ച ബസിന് കടയ്ക്കൽബസ്റ്റാന്റിൽ വച്ച് വ്യാപാര വ്യവസായ സമിതി, ബസ് ഓപ്പറേറ്റേഴ്‌സ് യൂണിയൻ, ടാക്സി ഡ്രൈവേഴ്സ് യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും, സി പി ഐ (എം) കടയ്ക്കൽ ഏരിയ കമ്മിറ്റി അംഗവുമായ ആർ എസ് ബിജു, വ്യാപാര വ്യവസായ സമിതി സെക്രട്ടറി ഷിബു കടയ്ക്കൽ എന്നിവർ ചേർന്ന് ജീവനക്കാരെ ഷാൾ അണിയിച്ചു. എസ് വികാസ്, അനി ദേവി, അരുൺ, ആനന്ദൻ, ഉഷാർ എന്നിവർ നേതൃത്വം നൽകി

ആറ്റിങ്ങൽ,കിളിമാനൂർ, കടയ്ക്കൽ, മടത്തറ, ചെങ്കോട്ട വഴി തെങ്കാശിയിൽ എത്തിച്ചേരും.