Category: KOLLAM

ഇന്ത്യൻ ബാങ്കിന്‍റെ നേതൃത്വത്തിൽ “മേരാ മാട്ടി മേരാ ദേശ് – അമൃത് കലശ്  യാത്ര” കൊല്ലത്ത് സംഘടിപ്പിച്ചു

കൊല്ലം: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന “മേരാ മാട്ടി മേരാ ദേശ് – അമൃത് കലശ് യാത്ര”യുടെ ഭാഗമായി ശൂരനാട് എസ്.എം.എച്ച്.എസ്.എസ് പതാരം സ്കൂളിൽ ഇന്ത്യൻ ബാങ്കിന്‍റെ നേതൃത്വത്തിൽ കലശ് യാത്ര സംഘടിപ്പിച്ചു.പഞ്ചപ്രാൺ പ്രതിജ്ഞ എടുത്തശേഷം കലശങ്ങളിൽ…

ചിറക്കരയില്‍ പേവിഷ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

പേവിഷബാധാനിരക്ക് ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് ഊര്‍ജിതമാക്കുന്നതിനായി പേവിഷ നിര്‍മാര്‍ജന വാക്‌സിനേഷന്‍ ക്യാമ്പിന് കൊല്ലം ജില്ലയിലെ ചിറക്കര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്തു നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പ് സെപ്റ്റംബര്‍ 23ന് അവസാനിക്കും.…

സൂതിക പരിചരണം പദ്ധതിക്ക് പൂതക്കുളത്ത് തുടക്കമായി

സ്ത്രീകള്‍ക്ക് പ്രസവാനന്തര ശുശ്രൂഷ ഉറപ്പാക്കുന്ന സൂതിക പരിചരണം പദ്ധതിക്ക് കൊല്ലം ജില്ലയിലെ പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ 2023-2024 വികസന പദ്ധതികളുടെ ഭാഗമായി രണ്ട് ലക്ഷം രൂപ ചെലവില്‍ പഞ്ചായത്തിലെ സ്ത്രീകള്‍ക്ക് പ്രസവാനന്തര ആയുര്‍വേദ മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കും. സ്ത്രീകള്‍ക്ക്…

കുറഞ്ഞ ചെലവില്‍ എ.സി ബസില്‍ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി ജനത സർവീസിന് തുടക്കം

സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ എ.സി ബസില്‍ യാത്ര ഒരുക്കി കെഎസ്ആര്‍ടിസിയുടെ ‘ജനത സര്‍വീസ്’ കൊല്ലത്തുനിന്നും സര്‍വീസ് ആരംഭിച്ചു. ആദ്യ പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് നടത്തുക. പ്രധാനമായും ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക്…

‘നമ്ത്ത് തീവനഗ’ യ്ക്ക് കൊല്ലം ജില്ലയില്‍ സ്വീകരണം നല്‍കി

കുടുംബശ്രീയും അട്ടപ്പാടിയിലെ ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍, കുറുംബസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചെറുധാന്യ സന്ദേശ യാത്ര ‘നമ്ത്ത് തീവനഗ’ യ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കി.ചെറുധാന്യ ഉത്പന്നപ്രദര്‍ശന-വിപണന-ബോധവത്ക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം കൊല്ലം ജില്ലാ കളക്ടർ അഫ്സാനാ പാർവീൺ നിർവ്വഹിച്ചു. ചെറുധാന്യകൃഷിയുടെ ഉപഭോഗം, വ്യാപനം,…

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ കൊല്ലത്ത് വച്ച് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്ന ജില്ല ഏതാണെന്ന് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി.ജനുവരി നാലുമുതല്‍ എട്ടുവരെയായിരിക്കും കലോത്സവം. സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശൂരില്‍ നടക്കും. സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവം എറണാകുളത്തുവച്ചാണ്. നവംബര്‍ 9, 11…

KSRTC “ജനത സർവീസ് ” നാളെ മുതൽ

ജനഹിതമറിഞ്ഞ് സർക്കാരും കെഎസ്ആർടിസിയും.കേരളത്തിൻറെ മാറിമറിഞ്ഞ കാലാവസ്ഥയ്ക്ക് അനുസരിച്ച് സാധാരണക്കാരിൽ സാധാരണക്കാർക്ക് വേണ്ടി നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് എസി ബസ്സിൽ കുറഞ്ഞ ചെലവിൽ യാത്ര സംജാതമാക്കുന്ന അതിനൂതന പദ്ധതിയായ “ജനത സർവീസ്”കൊല്ലത്തുനിന്നും 18 .9 . 2023 കാലത്ത് 07:00 മണിക്ക് ബഹു:…

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ആര്‍ദ്രതീരം പദ്ധതി: കരുതലായി എന്നും കൂടെ

ഞങ്ങളുടെ കാലശേഷം ഈ കുഞ്ഞിനെ ആരു നോക്കും. ഭിന്നശേഷിക്കാരായ കുട്ടികളുള്ളവരുടെ എക്കാലത്തെയും ആധിയാണിത്. ഇതിന് പരിഹാരവുമായി മാതൃകാപരമായ ഇടപെടലുമായി കൊല്ലം ജില്ലാ പഞ്ചായത്ത്. ഓട്ടിസം ബാധിതരായ കുട്ടികളുടെ ആജീവനാന്ത സംരക്ഷണത്തിന് ആർദ്രതീരം എന്ന പേരിൽ പുനരധിവാസ പദ്ധതി നടപ്പാക്കും. ഓട്ടിസം ബാധിച്ച…

കശുവണ്ടി ഫാക്ടറി തൊഴിലാളികൾക്ക് ഇക്കൊല്ലം പൂർണമായും തൊഴിൽ ഉറപ്പാകും; ആഫ്രിക്കയിൽനിന്ന് 3300 ടൺ തോട്ടണ്ടി എത്തി

കാഷ്യൂ ബോർഡ്‌ ആഫ്രിക്കൻ രാജ്യമായ ഗിനിബസാവോയിൽനിന്ന്‌ വാങ്ങുന്ന 5450 ടൺ തോട്ടണ്ടിയിൽ 3300 ടൺ തൂത്തുക്കുടി തുറമുഖത്ത് എത്തി. ബാക്കിയുള്ളവ മറ്റൊരു കപ്പലിൽ ഈയാഴ്ചതന്നെ എത്തും. തുറമുഖത്തുനിന്ന് തോട്ടണ്ടി രണ്ടു ദിവസത്തിനുള്ളിൽ പൂർണമായും ഫാക്ടറികളിലേക്ക് എത്തും. ഇതോടെ പൊതുമേഖലാ കശുവണ്ടി ഫാക്ടറി…

ഓണം മധുരം’ റീല്‍സ് മത്സരത്തില്‍ പങ്കെടുക്കാം സമ്മാനങ്ങള്‍ നേടാം

കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാം റീല്‍സ് മത്സരത്തില്‍ പങ്കെടുക്കാന്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും അവസരം. ‘ ഓണം മധുരം’ എന്ന വിഷയത്തില്‍ ഓണത്തിന്റെ സുന്ദര നിമിഷങ്ങള്‍ പകര്‍ത്തിയ വീഡിയോകള്‍ അയക്കാം. ഒരു മിനുറ്റു മുതല്‍ ഒന്നര…