Category: KOLLAM

‘കരുതലും കൈത്താങ്ങും’കൊല്ലം ജില്ലയിൽ 2023 മേയ് 2 മുതൽ 11 വരെ

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 മേയ് 2 മുതൽ 11 വരെ കൊല്ലം ജില്ലയിലെ വിവിധ താലൂക്കുകൾ ആസ്ഥാനമാക്കി ബഹു. മന്ത്രിമാരുടെ നേതൃത്വത്തിൽ “കരുതലും കൈത്താങ്ങും” എന്ന പേരിൽ പരാതി പരിഹാര അദാലത്തുകൾ നടത്തുന്നു.അദാലത്തിൽ പരിഗണിക്കുന്നതിനുളള പരാതികൾ 2023 ഏപ്രിൽ…

മാരക രാസ ലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ

പുനലൂർ എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ വാഹന പരിശോധനയിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 32 ഗ്രാം MDMA, 17 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.ബാംഗ്ലൂരിൽ നിന്നും ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ രാസ ലഹരിയായ MDMA കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ…

കിലയില്‍ സൗജന്യ തൊഴില്‍ പരിശീലനത്തിനായി അപേക്ഷിക്കാം

തൊഴില്‍ സംരംഭകര്‍ക്കായി കില സി.എസ്.ഇ.ഡിയില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നടത്താനുദ്ദേശിക്കുന്ന ക്ലോത്ത് ക്യാരി ബാഗ് മേക്കിംഗ് ആന്റ് സ്‌ക്രീന്‍ പ്രിന്റിംഗ്, പേപ്പര്‍ ബാഗ് നിര്‍മ്മാണം ആന്റ് സ്‌ക്രീന്‍ പ്രിന്റിംഗ്, ഫാഷന്‍ ഡിസൈനിംഗ് ആന്റ് എംബ്രോയിഡറി, ഫ്രൂട്ട്സ് ആന്റ് വെജിറ്റബിള്‍ പ്രോസസിംഗ്, ബേക്കറി…

വയറെരിയുന്നവരുടെ മനംനിറച്ച് ഹൃദയസ്‌പർശം ഏഴാംവർഷത്തിലേക്ക്‌

വയറെരിയുന്നവരുടെ വയറും മനവും നിറച്ച് ‍ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോറ്‌ വിതരണം ഹൃദയസ്‌പർശം ഏഴാംവർഷത്തിലേക്ക്‌. ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നൽകുന്നത് ഭക്ഷണം മാത്രമല്ല യുവതയുടെ കരുതലുമാണ്. 2017 മാർച്ച്‌ 15ന്‌ ധനമന്ത്രി കെ എൻ ബാലഗോപാലാണ് പദ്ധതി ഉദ്ഘാടനംചെയ്തത്. 2192 ദിവസങ്ങളിലായി…

“സീ അഷ്‌ടമുടി’ ടൂറിസം ബോട്ട് സർവീസിന് തുടക്കം

അഷ്‌ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാൻ “സീ അഷ്‌ടമുടി’ ടൂറിസം ബോട്ട് സർവീസിന് തുടക്കം. 90പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള “സീ അഷ്‌ടമുടി’ ടൂറിസം ബോട്ട് സർവീസ് കൊല്ലം ബോട്ട് ജെട്ടിക്കു സമീപം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്‌തു. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായി.…

തടി കയറ്റിവന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു

തടി കയറ്റിവന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു.കലയപുരത്ത് കഴിഞ്ഞ രാത്രിയിലായിരുന്നു അപകടം. നാദാപുരത്ത് നിന്നും തമിഴ്നാട്ടിലേക്ക് തടിയും കയറ്റി വന്ന ലോറിയാണ് മൈലം തോട്ടിലേക്ക് മറിഞ്ഞത്.അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും കൊല്ലത്തെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലത്ത്‌ 50 ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

മിനിലോറിയിൽ കടത്തുകയായിരുന്ന 50 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കരുനാഗപ്പള്ളി പൊലീസ്‌ പിടികൂടി. 94,410 പായ്‌ക്കറ്റ്‌ പുകയില ഉൽപ്പന്നങ്ങളാണ്‌ മിനിലോറിയിൽ ഉണ്ടായിരുന്നത്‌. ചകിരിച്ചോർ നിറച്ച ചാക്കുകൾക്ക്‌ അടിയിലായാണ്‌ ഇവ സൂക്ഷിച്ചിരുന്നത്‌. വെള്ളി രാത്രി 11.30ന്‌ ദേശീയപാതയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്‌.…

ആകാശച്ചിറകിലേറി കുരുന്നുകൾ

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്കായി വിമാനയാത്രയൊരുക്കി സംസ്ഥാന സർക്കാർ. ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ്‌ വിദ്യാർഥികളാണ് സർക്കാർ പിന്തുണയോടെ ആദ്യമായി വിമാനത്തിൽ പറന്നിറങ്ങിയത്. ദേശീയതല പഠനയാത്രയുടെ ഭാഗമായാണ് ബംഗളൂരു വിമാനത്താവളത്തിൽനിന്ന് കുട്ടികൾ കൊച്ചിയിലേക്ക്‌ യാത്രചെയ്തത്. മത്സ്യത്തൊഴിലാളികളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ…

ഉത്സവ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി ക്രിസ്ത്യൻ ദേവാലയം മാതൃകയായി

ഉത്സവ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി ക്രിസ്ത്യൻ ദേവാലയം മാതൃകയായി.തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഏഴാം ഉത്സവത്തോടനുബന്ധിച്ച്നടന്ന ഘോഷയാത്രയ്ക്ക്തഴവാ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയാണ് സ്വീകരണം നൽകി മാതൃകയായത്. ഇടവക വികാരി ഫാ. ബിനോയി സി പി യുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

വ്യാജ നമ്പർ: 2 കർണാടക ലോറികൾക്ക് ഒരുലക്ഷം പിഴ

വ്യാജ നമ്പർപ്ലേറ്റ് പതിച്ച്‌ സർവീസ് നടത്തിയ രണ്ട് കർണാടക രജിസ്ട്രേഷൻ ടോറസ് ലോറികൾ കൊല്ലം ആർടിഒ കരുനാ​ഗപ്പള്ളി സ്ക്വാഡ് പിടികൂടി. 2019 ൽ രേഖകൾ കാലാവധി കഴിഞ്ഞ വാഹനത്തിന് രൂപമാറ്റം വരുത്തി രേഖകൾ കാലാവധിയുള്ള കർണാടക രജിസ്ട്രേഷനിലുള്ള വാഹനങ്ങളുടെ നമ്പർ പ്രദർശിപ്പിച്ച്…