പുറമേ നിന്ന് ഒരു തുള്ളി രക്തം പോലും സ്വീകരിക്കാതെ നടത്തിയ ശസ്ത്രക്രിയയിൽ മകൾ അച്ഛനു കരൾ പകുത്തു നൽകി.ഇടുക്കി കീരിത്തോട് സ്വദേശി ലെവിസണാണു മകൾ ലെന കരൾ ദാനം ചെയ്തത്. രോഗിയുടെ അഭ്യർഥന പ്രകാരം പുറമേ
പ്രകാരം പുറമേ നിന്നു രക്തം സ്വീകരിക്കാതെയാണു ശസ്ത്രക്രിയ നടത്തിയത്. 250 മില്ലി ലീറ്റർ രക്തം മാത്രമാണു ശസ്ത്രക്രിയയ്ക്കിടെ ലെവിസണിന്റെ ശരീരത്തിൽ നിന്നു നഷ്ടമായത്.


കഴിഞ്ഞവർഷം ഡിസംബറിൽ നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം ഇരുവരും ആരോഗ്യം വീണ്ടെടുത്തു. പത്തനാപുരത്തു ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസറായിരിക്കെയാണു ലെവിസണിനു കരളിനു പ്രശ്നങ്ങൾ കണ്ടു തുടങ്ങുന്നത്. 4 വർഷം രോഗങ്ങൾ പിന്തുടർന്നു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നു ഡോക്ടർമാർ പറഞ്ഞിരുന്നെങ്കിലും മരുന്നുകളിലൂടെ പരമാവധി മുന്നോട്ടു പോയി. ഇതിനിടെ ലെവിസൺ കിടപ്പിലായി. തുടർന്നാണു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചത്.മകൾ ലെന കരൾ ദാനം ചെയ്യാൻ സന്നദ്ധയായി.

ലെവിസണിന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് അപകടകരമായ തരത്തിൽ കുറവായിരുന്നു. എന്നാൽ മറ്റാരുടെയും രക്തം സ്വീകരിക്കാതെ ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അവയവമാറ്റ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. മാത്യു ജേക്കബിന്റെ നേതൃത്വത്തിൽ 2023 ഡിസംബർ ആറിനു ശസ്ത്രക്രിയ പൂർത്തിയാക്കി. ജോലിയിൽ നിന്നു വിരമിച്ച ശേഷം ഇപ്പോൾ ഇടുക്കിയിൽ കൃഷിയും മറ്റുമായി മറ്റുമായി കഴിയുകയാണു ലെവിസൺ. അച്ഛനു കരൾ നൽകാനായി ലെന ദീർഘകാലം പഠനത്തിൽ നിന്ന് അവധിയെടുത്തു.പിന്നീട് പിന്നീട് എംബിഎ പൂർത്തിയാക്കി. ഇപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നു.

error: Content is protected !!