2023 വർഷത്തെ കർഷക സഭയും ഞാറ്റുവേല ചന്തയും ഇട്ടിവ ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഇട്ടിവ കൃഷി ഭവൻ ഹാളിൽ വച്ച് 07/07/2023 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇട്ടിവ ഗ്രാമ പഞ്ചായാത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി ബി.ഗിരിജമ്മ അവർകളുടെ അദ്ധ്യക്ഷതയിൽ ഇട്ടിവ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കുമാരി. സി.അമൃത അവർകൾ ഉത്ഘാടനം നിർവഹിക്കുന്നു.. 11 മണി മുതൽ ശാസ്ത്രിയ വാഴ കൃഷി സംബന്ധിച്ച് ഒരു ക്ലാസ് ഉണ്ടായിരിക്കുന്നതാണ് പ്രസ്തുത പരിപാടിയിലേക്ക് എല്ലാ കർഷക സുഹൃത്തുക്കളെയും ഇട്ടിവ ഗ്രാമ പഞ്ചായത്ത്‌ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.അന്നേ ദിവസം പച്ചക്കറി വിത്ത് സൗജന്യ വിതരണം ഉണ്ടായിരിക്കുന്നതാണ്. 50% സബ്‌സിഡി നിരക്കിൽ തെങ്ങിൻ തൈകളും ലഭ്യമാണ് കൂടാതെ BLFO യുടെ വിവിധ കാർഷിക ഉൽപ്പനങ്ങൾ (വിത്തുകൾ, തൈകൾ )എന്നിവ വിൽപ്പനയ്ക്ക് ഉണ്ടായിരിക്കുന്നതാണ് എക്കോഷോപ്പ് വഴി വിവിധ കാർഷിക അനുബന്ധ ഉൽപ്പന്നങ്ങൾ ലഭ്യമാണ്.പിഎം കിസാൻ സമ്മാൻ പദ്ധതിയിൽ EKYC, ലാൻഡ് വെരിഫിക്കേഷൻ ഇനിയും പൂർത്തിയാക്കാത്ത കർഷകർക്ക് അവ ചെയ്യുവാൻ സേവനം ലഭ്യമാണ്. (ഇതു വരെയും പൂർത്തിയാക്കാത്തവർ ആധാർ കാർഡ് കൊണ്ട് വരേണ്ടതാണ്,

കൃഷി വകുപ്പിന്റെ “കേരള കർഷകൻ ” എന്ന മാസിക വരിക്കാരാകുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. (ഒരു വർഷത്തേക്ക് 100 രൂപ)

error: Content is protected !!