നാട്ടിൽ ഫലവർഗ്ഗങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയ പദ്ധതിയാണ് “നാട്ടുപച്ച.കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്കാണ് ഇന്ന് വിവിധ കേന്ദ്രങ്ങളിൽ വച്ചാണ് തൈകൾ വിതരണം ചെയ്തത്.ഹെഡ് ഓഫീസ്, കാറ്റാടിമൂട്, ആൽത്തറമൂട്, കുറ്റിക്കാട്, കാഞ്ഞിരത്തുംമൂട്, മുക്കുന്നം, കുമ്മിൾ, കാര്യം എന്നീ കേന്ദ്രങ്ങളിൽ വച്ച് ബാങ്ക് ഭരണസമിതി അംഗങ്ങളും, ജനപ്രതിനിധികളും ചേർന്ന് തൈകൾ വിതരണം ചെയ്തു

.J- 33 പ്ലാവ്, ബ്രൗൺ പേര, അബിയു ആപ്പിൾ ചാമ്പ, സപ്പോട്ട എന്നീ തൈകളാണ് വിതരണം ചെയ്തത്. 850 രൂപ വില വരുന്ന തൈകൾ 200 രൂപ നിരക്കിലാണ് നൽകിയത്.

ഹെഡ് ഓഫീസിൽ നടന്ന വിതരണം ബാങ്ക് പ്രസിഡന്റ്‌ ഡോ. എം വി മിഥുൻ ഉദ്ഘാടനം ചെയ്തു.ബാങ്ക് ഭരണ സമിതിയാഗം എൻ ആർ അനിൽ ബാങ്ക് സെക്രട്ടറി ജ്യോതി, ഗോപൻ എന്നിവർ പങ്കെടുത്തു.

കാറ്റാടിമൂട് ബ്രാഞ്ചിലെ നാട്ടുപച്ച തൈ വിതരണം ബോർഡ് മെമ്പർ ശ്രീ.ഷാജഹാൻ നിർവഹിച്ചു

നാട്ടുപച്ച മുക്കുന്നം ബ്രാഞ്ചിൽ ബോർഡ് അംഗം മോഹൻദാസ് രാജധാനി ഉദ്ഘാടനം ചെയ്തു

ആൽത്തറമൂട്ടിലെ നാട്ടുപച്ച വിതരണം ബോർഡ് അംഗം ഷിബു കടയ്ക്കൽ, പ്രതാപൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *