
ബൗഷറിൽ കെട്ടിടം തകർന്ന് കണ്ണൂർ സ്വദേശികൾ മരിച്ചു. റസ്റ്റോറന്റിൽ പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്‌ഫോടനത്തിലാണ് റസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നത്.
കെട്ടിടത്തിന്റെ മുകളിൽ താമസിക്കുകയായിരുന്ന കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളായ വി പങ്കജാക്ഷൻ, ഭാര്യ കെ സജിത എന്നിവരാണ് മരിച്ചത്. സ്ഫോടനത്തിൽ കെട്ടിടം ഭാഗികമായി തകർന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. റസ്റ്റോറന്റിൽ ഉണ്ടായ ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
